യു​വ​തി​യു​ടെ മ​ര​ണം: ഭ​ർ​ത്താ​വ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി
Saturday, November 9, 2019 12:17 AM IST
ക​ൽ​പ്പ​റ്റ: യു​വ​തി​യെ വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ൽ ക​ണ്ട സം​ഭ​വ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി. വൈ​ത്തി​രി ചു​ണ്ടേ​ൽ ഒ​ലി​വു​മ​ല കെ​ട​ങ്ങൂ​ക്ക​രാ​ൻ ജോ​ണ്‍ എ​ന്ന ഷാ​ജി​യാ​ണ് ഭാ​ര്യ സ​ക്കീ​ന അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ വി​ശ​ദാ​ന്വേ​ഷ​ണ​ത്തി​നു പ​രാ​തി ന​ൽ​കി​യ​ത്. സ​ക്കീ​ന ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു സൗ​ഹൃ​ദം സ്ഥാ​പി​ച്ച വൈ​ത്തി​രി സ്വ​ദേ​ശി​യാ​യ രാ​ഷ്ട്രീ​യ നേ​താ​വ് സ​ക്കീ​ന​യെ ഭീ​ഷ​ണി​പ്പ​ടു​ത്തി​യി​രു​ന്ന​താ​യും പ​രാ​തി​യി​ലു​ണ്ട്. ഒ​ക്ടോ​ബ​ർ 21നു ​രാ​ത്രി​യാ​ണ് സ​ക്കീ​ന​യെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.
ബ​സ് ഡ്രൈ​വ​റാ​യ ജോ​ണ്‍ ര​ണ്ട​ര വ​ർ​ഷം മു​ന്പ് സ്പ​ഷ​ൽ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​ര​മാ​ണ് സ​ക്കീ​ന​യെ വി​വാ​ഹം ചെ​യ്ത​ത്. തു​ട​ർ​ന്നു പൂ​ക്കോ​ട് ന​രി​ക്കോ​ടു​മു​ക്കി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​യാ​യി​രു​ന്നു സ​ക്കീ​ന​യു​ടെ മ​ര​ണം.
പ​രാ​തി​ക്കു ആ​ധാ​ര​മാ​യ സം​ഭ​വ​ദി​വ​സം രാ​വി​ലെ ജോ​ലി​ക്കു​പോ​യ ജോ​ണ്‍ ഭാ​ര്യ​യെ പ​ല​ത​വ​ണ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ഒ​ടു​വി​ൽ വി​ളി​ച്ച​ത്. രാ​ത്രി ഏ​ഴ​ര​യോ​ടെ ജോ​ണി​ന്‍റെ വീ​ട്ടു​കാ​ർ വി​ളി​ച്ച​പ്പോ​ൾ സ​ക്കീ​ന ഫോ​ണ്‍ എ​ടു​ത്തി​ല്ല, ഈ ​വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ജോ​ണ്‍ ഫോ​ണ്‍ ചെ​യ്ത​പ്പോ​ഴും സ​ക്കീ​ന അ​റ്റ​ൻ​ഡ് ചെ​യ്തി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു അ​യ​ൽ​വാ​സി​യെ വി​ളി​ച്ച് സ​ക്കീ​ന ഫോ​ണ്‍ എ​ടു​ക്കു​ന്നി​ല്ലെ​ന്നും ചെ​ന്നു​നോ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കൂ​ട്ടാ​ക്കി​യി​ല്ല.
ജോ​ലി ക​ഴി​ഞ്ഞു രാ​ത്രി ഒ​ന്പ​തോ​ടെ ജോ​ണ്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ആ​ളു​ക​ൾ കൂ​ടി​നി​ൽ​ക്കു​ന്ന​തു ക​ണ്ടു. ജോ​ണ്‍ വീ​ടി​ന്‍റെ മു​ൻ വാ​തി​ലി​ൽ മു​ട്ടി​യെ​ങ്കി​ലും തു​റ​ന്നി​ല്ല. അ​ടു​ക്ക​ള​ഭാ​ഗ​ത്തെ ര​ണ്ടു വാ​തി​ലു​ക​ൾ തു​റ​ന്ന നി​ല​യി​ലാി​രു​ന്നു. വീ​ടി​ന​ക​ത്തു ക​യ​റി കി​ട​പ്പു​മു​റി​യി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് സ​ക്കീ​ന​യെ ജ​ന​ൽ​ക്ക​ന്പി​യി​ൽ ഷാ​ളി​ൽ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്. കാ​ൽ നീ​ട്ടി​വ​ച്ച് ക​ട്ടി​ലി​ൽ ചാ​രി ഇ​രി​ക്കു​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്നു സ​ക്കീ​ന. മു​റു​കി​യ നി​ല​യി​ൽ അ​ല്ലാ​തി​രു​ന്ന ഷാ​ൾ അ​ഴി​ച്ച​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​രി​ച്ചെ​ന്നു മ​ന​സി​ലാ​യി. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി. നാ​ട്ടു​കാ​രി​ൽ ആ​രോ അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. പി​റ്റേ​ന്നു ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പോ​സ്റ്റു​മോ​ർ​ട്ടം.
സ​ക്കീ​ന​യു​ടെ മ​ര​ണ​ത്തി​ൽ സം​ശ​യ​മു​ണ്ട​ന്നു ഇ​ൻ​ക്വ​സ്റ്റ് സ​മ​യ​ത്തു പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് സം​ശ​യ​ത്തി​നു കാ​ര​ണ​മാ​യ​ത്. വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സ​ക്കീ​ന​യു​ടെ ഫോ​ണ്‍ ചാ​ർ​ജ് ചെ​യ്യാ​ൻ വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. 25 മി​സ്ഡ് കോ​ളു​ക​ളാ​ണ് ഫോ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ മു​റി​ക​ളി​ലും ലൈ​റ്റ് ഇ​ട്ടി​രു​ന്നു. രാ​വി​ലെ വ​ച്ച ചോ​റ് രാ​ത്രി ക​ഴി​ക്കാ​നാ​യി തി​ള​പ്പി​ച്ചു വാ​ർ​ത്തി​രു​ന്നു. മോ​ര് ക​റി​വ​ച്ചി​രു​ന്നു. ഇ​തെ​ല്ലാം സ​ക്കീ​ന​യു​ടേ​ത് ആ​ത്മ​ഹ​ത്യ​യ​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്.
ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നെ പ​ല​ത​വ​ണ ക​ണ്ട​താ​യി സ​ക്കീ​ന പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കൊ​പ്പം കോ​ഴി​ക്കോ​ട്, ബ​ത്തേ​രി, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ക്കീ​ന പോ​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​യാ​ൻ ക​ഴി​ഞ്ഞു. സ​ക്കീ​ന ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണ്‍ ന​ന്പ​രി​ലേ​ക്ക് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ നി​ര​ന്ത​രം വി​ളി​ച്ച് ശ​ല്യം ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു മാ​റ്റി​യ സിം​കാ​ർ​ഡാ​ണ് സ​ക്കീ​ന​യു​ടെ ഫോ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇം​ഗി​ത​ത്തി​നു വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ വ​ച്ചേ​ക്കി​ല്ലെ​ന്നു രാ​ഷ്ട്രീ​യ നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി സ​ക്കീ​ന പൂ​ക്കോ​ട് ഫാ​മി​ൽ ജോ​ലി​യു​ള്ള സ്നേ​ഹി​ത​യോ​ടു പ​റ​ഞ്ഞ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സി​ലാ​യി. നേ​ര​ത്തേ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണ്‍ ബ​ത്തേ​രി​യി​ൽ​വ​ച്ചു സിം ​കാ​ർ​ഡ് നീ​ക്കി​യ​ശേ​ഷം രാ​ഷ്ട്രീ​യ നേ​താ​വ് കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​യി ഭാ​ര്യ പ​റ​ഞ്ഞി​ട്ടു​ണ്ട്.
ഭാ​ര്യ​യു​ടെ മ​ര​ണ​ത്തി​ൽ സം​ശ​യം അ​റി​യി​ച്ചി​ട്ടും പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തി​ല്ല. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പും ല​ഭ്യ​മാ​ക്കി​യി​ല്ല. രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തി​നു വ​ഴ​ങ്ങി​യ പോ​ലീ​സ് സ​ക്കീ​ന​യു​ടെ മ​ര​ണ​ത്തി​ൽ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണ​ത്തി​നു ത​യാ​റാ​യി​ല്ലെ​ന്നും ജോ​ണി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.