ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: വി​ളം​ബ​ര ജാ​ഥ ഇ​ന്ന്
Monday, November 11, 2019 12:31 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: നാ​ല്‍​പ​താ​മ​ത് വ​യ​നാ​ട് റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തിന്‍റെ ഭാ​ഗ​മാ​യി വി​ളം​ബ​ര ജാ​ഥ ഇ​ന്ന് രാ​വി​ലെ 11 ന് ​പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ല്‍ ന​ട​ക്കും. നാ​ട​ന്‍ ക​ലാ രൂ​പ​ങ്ങ​ളു​ടെ​യും വാ​ദ്യ സം​ഘ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ക്കു​ന്ന വി​ളം​ബ​ര ജാ​ഥ​യി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൗ​ര​പ്ര​മു​ഖ​ര്‍, കു​ടും​ബ​ശ്രീ, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ്, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍, ജെ​ആ​ര്‍​സി, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍, എ​ന്നി​വ​ര്‍​ക്കൊ​പ്പം പ്ര​ദേ​ശ വാ​സി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കും. സ​മാ​പ​ന ച​ട​ങ്ങി​ല്‍ മീ​ഡി​യ റൂ​മി​ന്റെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം.​പി. നൗ​ഷാ​ദ്, കെ. ​ഹാ​രി​സ്, ന​ജീ​ബ് മ​ണ്ണാ​ര്‍, പി. ​സു​ധീ​ര്‍​കു​മാ​ര്‍, ഏ​ബ്ര​ഹാം കെ. ​മാ​ത്യു, ബി​ജു​കു​മാ​ര്‍, എം. ​ര​മേ​ശ​ന്‍, പി.​വി. സു​മേ​ഷ്, ഷ​മീം പാ​റ​ക്ക​ണ്ടി, സി.​കെ. ബാ​വ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.