വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെന്ന്കേ​ര​ള ക​ര്‍​ഷ​ക​സം​ഘം
Monday, November 11, 2019 12:31 AM IST
വെ​ള്ള​മു​ണ്ട: വ​ര്‍​ധി​ച്ച് വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് കേ​ര​ള ക​ര്‍​ഷ​ക​സം​ഘം വ​യ​നാ​ട് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന​വ​രാ​ണ് വ​യ​നാ​ട്ടി​ലേ​റെ​യും.
വ​യ​നാ​ടി​ന്‍റെ ആ​കെ ഭൂ​മി​യി​ല്‍ 40 ശ​ത​മാ​ന​വും വ​ന​ഭൂ​മി​യാ​ണ്. പ്ര​ള​യ​വും കാ​ല​വ​സ്ഥാ വ്യ​തി​യാ​ന​വും കൃ​ഷി​ക്കു​ണ്ടാ​ക്കി​യ ആ​ഘാ​തം വ​ലു​താ​ണ്. എന്നാല്‌ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് മു​ന്നി​ല്‍ ക​ര്‍​ഷ​ക​ര്‌ ത​ള​ര്‍​ന്നു പോ​കു​ക​യാ​ണ്. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ 85 ആ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു​.
നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വി​ത​ര​ണം പൂ​ര്‍​ണ​മാ​യും കേ​ര​ള സ​ര്‍​ക്കാ​രാ​ണ് കൈ​ക്കൊ​ള്ളു​ന്ന​ത്. കേ​ന്ദ്ര വ​നം മ​ന്ത്രാ​ല​യ​വും വ​ന്യ മ്യ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​മേ​യത്തില്‌ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ള​മു​ണ്ട എ​ട്ടേ​നാ​ല്‍ സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വി.​കെ. ത​ങ്ക​പ്പ​ന്‍ മാ​സ്റ്റ​ര്‍ ന​ഗ​റി​ല്‍ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡന്‌റ് പി.​കെ. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ശ​ശാ​ങ്ക​ന്‍ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും കെ.​എം. വ​ര്‍​ക്കി അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. പി. ​കൃ​ഷ്ണ​പ്ര​സാ​ദ്, എം​എ​ല്‍​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ന്‍, ഒ.​ആ​ര്‍. കേ​ളു, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ എ.​എ​ന്‍. പ്ര​ഭാ​ക​ര​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ശ​ശാ​ങ്ക​ന്‍, ട്ര​ഷ​റ​ര്‍ ടി.​ബി. സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ര്‍​ക​സം​ഘ​ത്തി​ന്‍റെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളാ​യ 13 പേ​രെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു.
പൊ​തു​ച​ര്‍​ച്ച​യ്ക്ക് മ​റു​പ​ടി​യും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​രെ​ഞ്ഞെ​ടു​പ്പും ഇ​ന്ന് ന​ട​ക്കും. വൈ​കി​ട്ട് എ​ട്ടേ​നാ​ലി​ല്‍ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.