സേ​വ​ന മ​ന്ത്ര​വു​മാ​യി വോ​ള​ണ്ടി​യ​ര്‌ പ​ട
Thursday, November 14, 2019 12:19 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ ന​ഗ​രി​യി​ല്‍ സേ​വ​ന​മ​ന്ത്ര​വു​മാ​യി വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ പ​ട. ക​ലോ​ത്സ​വ വേ​ദി​ക​ളി​ലും പു​റ​ത്തു​മാ​യി അ​ഞ്ഞൂ​റോ​ളം വോ​ള​ണ്ടി​യ​ര്‍​മാ​രാ​ണ് സേ​വ​നം ചെ​യ്യു​ന്ന​ത്. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റ്, ജെ​ആ​ര്‍​സി, ലി​റ്റി​ല്‍ കൈ​റ്റ്‌​സ് വി​ഭാ​ഗ​ങ്ങ​ള്‍​ക്കു പു​റ​മേ ഹ​രി​ത നി​യ​മാ​വ​ലി പാ​ല​ന​ത്തി​നു പ്ര​ത്യേ​കം ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​രും ക​ര്‍​മ​പ​ഥ​ത്തി​ലു​ണ്ട്.
ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍ മാ​ത്രം 132 പേ​രാ​ണ് സേ​വ​ന​രം​ഗ​ത്ത്. ക്ര​മ​സ​മാ​ധാ​ന പാ​ല​നം പൂ​ര്‍​ണ​മാ​യും എ​സ്പി​സി​യു​ടെ ചു​മ​ത​ല​യി​ലാ​ണ്. ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഇ. ​അ​നി​ല്‍, അ​സി​സ്റ്റ​ന്‍റ് ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ര്‍ വി.​പി. ഷൈ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ഡ​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം.
2010ല്‍ ​രൂ​പീ​ക​രി​ച്ച​താ​ണ് പ​ടി​ഞ്ഞാ​റ​ത്ത​റ ഗ​വ.​സ്‌​കൂ​ളി​ല്‍ എ​സ്പി​സി യൂ​ണി​റ്റ്. ജെ​ആ​ര്‍​സി​യി​ലെ 60-ഉം ​ലി​റ്റി​ല്‍ കൈ​റ്റ്‌​സി​ലെ 132-ഉം ​പേ​ര്‍ വോ​ള​ണ്ടി​യ​ര്‍​മാ​രാ​യു​ണ്ട്. നൂ​റു പേ​ര​ട​ങ്ങു​ന്ന​താ​ണ് ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ ടീം.