കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റേത് വ്യാ​പാ​ര മേ​ഖ​ലെ​യെ ത​ക​ര്‍​ക്കു​ന്ന ന​ട​പ​ടി​ക​ളെന്ന്
Wednesday, November 20, 2019 1:11 AM IST
മാ​ന​ന്ത​വാ​ടി: വ്യാ​പാ​ര മേ​ഖ​ലയെ ത​ക​ര്‍​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റേതെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു. ജി​ല്ലാ സ​മ്മേ​ള​നം മാ​ന​ന്ത​വാ​ടിയില്‌ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ന​ന്ത​വാ​ടി മ​ട്ട​ന്നൂ​ര്‍ നാ​ലു​വ​രി​പാ​ത നി​ര്‍​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ദേ​ശീ​യ​പാ​ത 766 ലെ ​രാ​ത്രി​യാ​ത്ര നി​രോ​ധ​ന നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​പ്ര​സ​ന്ന​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ബി​ന്നി ഇ​മ്മ​ട്ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. തു​ള​സി​ദാ​സ്, എ.​ജെ. കു​ര്യ​ന്‍, എ​സ്. ദി​നേ​ഷ്, എ.​പി. പ്രേ​ഷി​ന്ത്, വി. ​ഗോ​പി​നാ​ഥ്, പി.​ടി. ബി​ജു, ടി. ​സു​രേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.