ചെന്നലോട് ആ​ശു​പ​ത്രി​ക്ക് ടെ​ലി​വി​ഷ​ൻ ന​ൽ​കി
Thursday, November 21, 2019 12:28 AM IST
ചെ​ന്ന​ലോ​ട്: ത​രി​യോ​ട് സെ​ക്ക​ൻ​ഡ​റി പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് വ​ള​ണ്ടി​യ​ർ സ​പ്പോ​ർ​ട്ടിം​ഗ് ഗ്രൂ​പ്പി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ ത​രി​യോ​ട് ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഒ​പി കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ടെ​ലി​വി​ഷ​ൻ സ്ഥാ​പി​ച്ചു.
എം​എ​സ്എ​സ് കാ​വും​മ​ന്ദം യൂ​ണി​റ്റ് ന​ൽ​കി​യ ടെ​ലി​വി​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള താ​നേ​രി​യി​ൽ നി​ന്നും ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി ഏ​റ്റു​വാ​ങ്ങി. ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജി​ൻ​സി സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി​ൻ​സ​ന്‍റ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​വി​ജേ​ഷ്, ഡോ. ​ജാ​വീ​ദ് റി​സ്വാ​ൻ, ഡോ. ​ഹ​സ്ന സെ​യ്ത്, അ​ഷ്റ​ഫ് പാ​റ​ക്ക​ണ്ടി, കെ. ​ഇ​ബ്രാ​ഹിം ഹാ​ജി, മു​സ്ത​ഫ വാ​ഴ​റ്റ, റെ​ജി, പി.​കെ. മു​സ്ത​ഫ, കെ.​ടി. ഷി​ബു, ശാ​ന്തി അ​നി​ൽ, എ​ൽ​സ​മ്മ ജോ​ർ​ജ്, ജൂ​ലി, സ​ന​ൽ​രാ​ജ്, പാ​ലി​യേ​റ്റീ​വ് ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ദീ​ന പ്രി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.