പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ട റി​പ്പോ​ർ​ട്ടി​ന്‍റെ സ​മ​ർ​പ്പ​ണം വൈ​കു​ന്നു
Thursday, November 21, 2019 12:28 AM IST
ക​ൽ​പ്പ​റ്റ: കാ​ഞ്ഞി​ര​ങ്ങാ​ട് കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​ന്‍റെ ഭൂ​മി വി​ഷ​യ​ത്തി​ൽ റ​വ​ന്യു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വ​യ​നാ​ട് ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ടി​ന്‍റെ സ​മ​ർ​പ്പ​ണം വൈ​കു​ന്നു.
ഭൂ​മി​പ്ര​ശ​ന​ത്തി​ൽ സു​പ്രീം കോ​ട​തി​യി​ൽ സ്പെ​ഷ​ൽ ലീ​വ് പെ​റ്റീ​ഷ​ൻ ഫ​യ​ൽ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​നു അ​നു​കൂ​ല​മാ​യി എ​ന്തു​ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നു പ​രി​ശോ​ധി​ച്ചു അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ആ​വ​ശ്യ​ത്തി​ലാ​ണ് തു​ട​ർ ന​ട​പ​ടി വൈ​കു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 24നാ​ണ് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ക​ള​ക്ട​ർ​ക്കു ക​ത്ത​യ​ച്ച​ത്.
റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ(​എ​ൽ​എ) 2015 ഓ​ഗ​സ്റ്റ് 15 മു​ത​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്ന കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബാ​ഗം കെ.​കെ. ജ​യിം​സി​നു നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.
ഭൂ​മി പ്ര​ശ്ന​ത്തി​ൽ നേ​രി​ൽ കേ​ൾ​ക്കു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി ഈ ​മാ​സം 16നു ​ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചു 12നാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി ജ​യിം​സ് അ​ന്നും പി​ന്നീ​ടും ഹാ​ജ​രാ​യെ​ങ്കി​ലും ഡ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ അ​സൗ​ക​ര്യം മൂ​ലം നേ​രി​ൽ കേ​ൾ​ക്ക​ൽ ന​ട​ന്നി​ല്ല.
കാ​ഞ്ഞി​ര​ത്തി​നാ​ൽ ഭൂ​മി വി​ഷ​യ​ത്തി​ൽ ഹ​രി​ത​സേ​ന സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ഡ്വ.​വി.​ടി. പ്ര​ദീ​പ്കു​മാ​ർ 2018 ജൂ​ലൈ 10നു ​മു​ഖ്യ​മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​മാ​ണ് റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ജി​ല്ല ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് തേ​ടു​ന്ന​തി​നു ഇ​ട​യാ​ക്കി​യ​ത്. കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബം കാ​ഞ്ഞി​ര​ങ്ങാ​ട് വി​ല്ലേ​ജി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന 12 ഏ​ക്ക​ർ ഭൂ​മി​യി​ൽ നി​യ​മ​സ​ഭ പെ​റ്റീ​ഷ​ൻ​സ് ക​മ്മി​റ്റി ഓ​ഗ​സ്റ്റു ര​ണ്ടി​നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കും തെ​ളി​വെ​ടു​പ്പി​നും കാ​ര​ണ​മാ​യ​തും ഹ​രി​ത​സേ​ന ചെ​യ​ർ​മാ​ന്‍റെ പ​രാ​തി​യാ​ണ്.
കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ പെ​റ്റീ​ഷ​ൻ​സ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു ആ​ഴ്ച​ക​ളാ​യെ​ങ്കി​ലും ഭൂ​മി വി​ഷ​യം തീ​ർ​പ്പാ​യി​ല്ല. കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബം അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന 12 ഏ​ക്ക​ർ സ്ഥ​ലം വ​ന​ഭൂ​മി​യ​ല്ലെ​ന്നും വി​ട്ടു​കൊ​ടു​ക്കാ​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​യെ​ന്നാ​ണ് പെ​റ്റീ​ഷ​ൻ​സ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളി​ൽ ചി​ല​ർ ന​ൽ​കു​ന്ന സൂ​ച​ന.
കാ​ഞ്ഞി​ര​ത്തി​നാ​ൽ ജോ​ർ​ജ്, ജോ​സ് സ​ഹോ​ദ​ര​ങ്ങ​ൾ 1967ൽ ​കു​ട്ട​നാ​ട് കാ​ർ​ഡ​മം ക​ന്പ​നി​യി​ൽ​നി​ന്നു വി​ല​യ്ക്കു​വാ​ങ്ങി​യ കൃ​ഷി​യി​ട​മാ​ണ് മ​ദ്രാ​സ് പ്രി​സ​ർ​വേ​ഷ​ൻ ഓ​ഫ് പ്രൈ​വ​റ്റ് ഫോ​റ​സ്റ്റ് ആ​ക്ടി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​തെ​ന്നു വാ​ദി​ച്ചു 1975ൽ ​വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​സ്ഥ​ല​വം 2010 ഒ​ക്ടോ​ബ​ർ 21നു ​വ​ന​ഭൂ​മി​യാ​യി വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് വി​ജ്ഞാ​പ​നം ചെ​യ്യു​ക​യു​മു​ണ്ടാ​യി. കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​നു ഭൂ​മി വി​ട്ടു​കൊ​ടു​ത്തു 2007ൽ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി​രു​ന്നു.​
ഇ​തി​നെ​തി​രെ തൃ​ശൂ​രി​ലെ ഒ​രു പ​രി​സ്ഥി​തി സം​ഘ​ട​ന ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. 1985ലെ ​ഫോ​റ​സ്റ്റ് ട്രി​ബ്യൂ​ണ​ൽ വി​ധി​യു​ടെ ചു​വ​ടു​പി​ടി​ച്ചും വ​ന​ഭൂ​മി​യി​ൽ വ​നേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​മാ​യി​രു​ന്നു പ​രി​സ്ഥി​തി സം​ഘ​ട​ന​യു​ടെ ഹ​ര​ജി. ഇ​തി​ൽ ഹ​ര​ജി​ക്കാ​ർ​ക്കു അ​നു​കൂ​ല​മാ​യി​രു​ന്നു കോ​ട​തി വി​ധി.
കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബം അ​വ​രു​ടേ​തെ​ന്നു പ​റ​യു​ന്ന​തു വ​ന​ഭൂ​മി​യ​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ സ​ർ​ക്കാ​ർ ല​ഭ്യ​മാ​ക്കാ​തി​രു​ന്ന​താ​ണ് കോ​ട​തി വി​ധി പ​രി​സ്ഥി​തി സം​ഘ​ട​ന​യ്ക്കു അ​നു​കൂ​ല​മാ​കാ​ൻ കാ​ര​ണ​മാ​യ​ത്. ഈ ​വി​ധി​ക്കെ​തി​രെ കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബം കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ.​പി.​സി. തോ​മ​സ് മു​ഖേ​ന സ​മ​ർ​പ്പി​ച്ച റി​വ്യൂ പെ​റ്റീ​ഷ​ൻ ഹൈ​ക്കോ​ട​തി ത​ള്ളു​ക​യാ​ണു​ണ്ടാ​യ​ത്.
തു​ട​ർ​ന്നു അ​ഡ്വ.​പി.​സി. തോ​മ​സ് സു​പ്രീം കോ​ട​തി​യി​ൽ സ്പെ​ഷ​ൽ ലീ​വ് പെ​റ്റീ​ഷ​ൻ ഫ​യ​ൽ ചെ​യ്തെ​ങ്കി​ലും 2018 മാ​ർ​ച്ച് അ​ഞ്ചി​നു പി​ൻ​വ​ലി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. കാ​ഞ്ഞി​ര​ത്തി​നാ​ൽ ഭൂ​മി വി​ഷ​യ​ത്തി​ൽ നി​യ​മ​പ​ര​മാ​യ പ​രി​ഗ​ണ​ന​യി​ൽ സു​പ്രീം കോ​ട​തി​യി​ൽ സ്പെ​ഷ​ൽ ലീ​വ് പെ​റ്റീ​ഷ​ൻ ഫ​യ​ൽ ചെ​യ്യു​ന്നു​ണ്ടോ എ​ന്ന​തു​മാ​ത്ര​മാ​ണ് ബാ​ക്കി നി​ൽ​കു​ന്ന​തെ​ന്നു നി​യ​മ സെ​ക്ര​ട്ട​റി സ​ർ​ക്കാ​രി​നെ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.