മ​സി​ന​ഗു​ഡി​യി​ൽ 25 മു​ത​ൽ ജീ​പ്പ് സ​വാ​രി
Thursday, November 21, 2019 12:28 AM IST
ഗൂ​ഡ​ല്ലൂ​ർ: ക​ല്ല​ട്ടി ചു​ര​ത്തി​ൽ 24 മ​ണി​ക്കൂ​റും വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കും. 25 മു​ത​ൽ ജീ​പ്പ് സ​ർ​വീ​സ് ആ​രം​ഭി​ക്കും. മ​സി​ന​ഗു​ഡി​യി​ൽ ചേ​ർ​ന്ന കൂ​ടി​യാ​ലോ​ച​നാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ഉൗ​ട്ടി-​മ​സി​ന​ഗു​ഡി പാ​ത​യി​ൽ ക​ല്ല​ട്ടി ചു​ര​ത്തി​ൽ രാ​ത്രി ഒ​ന്പ​തി​ന് ശേ​ഷം വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്രം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ശ്രീ​കാ​ന്ത്, ഉൗ​ട്ടി ആ​ർ​ഡി​ഒ സു​രേ​ഷ്, ഗൂ​ഡ​ല്ലൂ​ർ ഡി​വൈ​എ​സ്പി ജ​യ​സിം​ഗ്, വ​ർ​ഗീ​സ്, ന​ര​സിം​ഹം, ഉ​ണ്ണി​കൃ​ഷ്ണ​ൻ, മൊ​യ്തീ​ൻ, നാ​സ​ർ, ശി​വ​കു​മാ​ർ, ര​വി, സ​ർ​വ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ, വ്യാ​പാ​രി സം​ഘം ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.