പി.​കെ. ശ്രീ​ധ​ര​നെ ആ​ദ​രി​ച്ചു
Thursday, November 21, 2019 12:28 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: പേ​രാ​ൽ ഗ​വ. എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന്ധ​വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം​ന്ധ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പേ​രാ​ലി​ലെ കൊ​റ്റി​യോ​ട്ടു​കു​ന്ന് പി.​കെ ശ്രീ​ധ​ര​നെ വീ​ട്ടി​ൽ ചെ​ന്ന് ആ​ദ​രി​ച്ചു.
മു​ള​യു​ൽ​പ​ന്ന​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ എ​ന്നി​വ നി​ർ​മ്മി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ഭ അ​ന്യം നി​ന്നു പോ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ക​ലാ​സം​സ്കാ​ര​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്. മീ​ൻ​കൊ​ട്ട, മു​റം, വ​ട്ടി, കൊ​ട്ട, പ​ന​ന്പ്, പാ​യ, വീ​ശു​മു​റം, കൊ​ര​ന്പ തു​ട​ങ്ങി​യ മു​ള​യു​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന രീ​തി​യും അ​വ​യു​ടെ ഉ​പ​യോ​ഗ​ങ്ങ​ളും അ​ദ്ദേ​ഹം കു​ട്ടി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു.
ഹെ​ഡ്മാ​സ്റ്റ​ർ വി.​പി. പ്രേ​മ​ദാ​സ് അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. ഇ​രു​പ​ത് കു​ട്ടി​ക​ള​ട​ങ്ങു​ന്ന സം​ഘ​ത്തെ എം.​പി. അ​ബൂ​ബ​ക്ക​ർ, കെ.​കെ. നൂ​ർ​ജ​ഹാ​ൻ, കെ.​എ. ല​തി​ക, പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹ​നീ​ഫ എ​ന്നി​വ​ർ ന​യി​ച്ചു.