പ്ര​തി​ഭ​ക​ളോ​ടൊ​പ്പം പ​രി​പാ​ടി ന​ട​ത്തി
Thursday, November 21, 2019 12:28 AM IST
വൈ​ത്തി​രി: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​ത്തി​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ര​തി​ഭ​ക​ളോ​ടൊ​പ്പം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ എ.​സി. മാ​ത്യൂ​സി​നെ ആ​ദ​രി​ച്ചു.
കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി വേ​ദി​ക​ളി​ൽ നാ​ട​ൻ പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും നാ​ട​ക​രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ക​യും ചെ​യ്ത ക​ലാ​കാ​ര​നാ​ണ് മാ​ത്യൂ​സ്.
നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള മാ​ത്യൂ​സു​മാ​യി കു​ട്ടി​ക​ൾ ക​ഥ​ക​ൾ പ​റ​ഞ്ഞും പാ​ട്ടു പാ​ടി​യും സ​മ​യം ചെ​ല​വ​ഴി​ച്ചു. സ്കൂ​ൾ ലി​റ്റി​ൽ കൈ​റ്റ് ലീ​ഡ​ർ നാ​ജി​യ ന​സ്റി​ന്‍റെ നേ​ത​ത്വ​ത്തി​ൽ ഇ​രു​പ​തോ​ളം കു​ട്ടി​ക​ളാ​ണ് മാ​ത്യൂ​സു​മാ​യി സം​വ​ദി​ക്കാ​നെ​ത്തി​യ​ത്.
ഇ. ​ശ്യാം​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സു​നി​ൽ​കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ എ.​കെ. അ​ബ്ദു​ൾ​ഗ​ഫു​ർ, സി. ​ജ​യ​രാ​ജ​ൻ, സി.​കെ. പ്രി​യ​ര​ഞ്ജി​നി, വി​ജി, ഫ​ർ​സാ​ന, സാ​റാ​മ്മ, ഷാ​ഹി​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.