മു​ത്ത​ശി-​മു​ത്ത​ശ​ൻ ദി​നാ​ഘോ​ഷം
Friday, November 22, 2019 12:38 AM IST
കേ​ണി​ച്ചി​റ: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ വ്യാ​ഴാ​ഴ്ച മു​ത്ത​ശി-​മു​ത്ത​ശ​ൻ ദി​ന​മാ​യി ആ​ഘോ​ഷി​ച്ചു. വ​യോ​ധി​ക​രെ സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ കു​ട്ടി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി​രു​ന്നു പ​രി​പാ​ടി. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​ബി. ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജി​ൻ​സി മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​നി​ജ, എ​ഡ്യു​ക്കേ​ഷ​ൻ കൗ​ണ്‍​സ​ല​ർ സി​സ്റ്റ​ർ റോ​ണ റോ​സ്, യൂ​ത്ത് മി​നി​സ്ട്രി ഫു​ൾ​ടൈ​മ​ർ സി​സ്റ്റ​ർ ആ​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ വേ​ദി​യി​ലെ​ത്തി വ​യോ​ധി​ക​രെ ആ​ലിം​ഗ​നം ചെ​യ്തു. യൂ​ത്ത് മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ കി​ഷോ​ർ ക്ലാ​സെ​ടു​ത്തു. സം​ഗീ​ത സം​വി​ധാ​യ​ക​നും വ​യ​ലി​നി​സ്റ്റു​മാ​യ റെ​ജി ഗോ​പി​നാ​ഥി​ന്‍റെ സം​ഗീ​ത വി​രു​ന്ന് ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.