മാ​ന​ന്ത​വാ​ടി ബി​വ​റേ​ജ​സ് ഒൗ​‌ട്ട്‌ലെറ്റ് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി
Friday, December 6, 2019 12:21 AM IST
വെ​ള്ള​മു​ണ്ട: വ​ള്ളി​യൂ​ർ​ക്കാ​വ് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബിവ​റേ​ജ​സ് ഒൗ​ട്ട്‌ലെറ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ണ്ടാ​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശം.ഒൗ​ട്ട്‌ലെറ്റി​നെ​തി​രേ 1500 ദി​വ​സ​ങ്ങ​ളോ​ള​മാ​യി സ​മ​രം ചെ​യ്യു​ന്ന ആ​ദി​വാ​സി വീ​ട്ട​മ്മ​മാ​ർ ന​ൽ​കി​യ റി​ട്ട് പെ​റ്റീ​ഷ​നി​ലാ​ണ് ഹോ​ക്കോ​ട​തി ജി​ല്ലാ ക​ള​ക്ട​റോ​ടും ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​രി​റ്റി​യോ​ടും മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യോ​ടും റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.
ഒൗ​ട്ട്‌ലെറ്റി​നെ​തി​രേ സ​മ​രം ചെ​യ്തു വ​രു​ന്ന മാ​ക്ക, വെ​ള്ള, സു​ശീ​ല, ജോ​പ്പി എ​ന്നി​വ​രാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി ന​ൽ​കി​യ​ത്. ഒൗ​ട് െല​റ്റി​ന്‍റെ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​ക​രു​തെ​ന്ന് എ​ക്സൈ​സ് ക​ണ്ണീ​ഷ്ണ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് മാ​ർ​ച്ച് 29 നാ​യി​രു​ന്നു ഇ​വ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഗോ​ത്ര​വ​ർ​ഗ​ത്തി​ന്‍റെ നി​നി​ൽ​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന് ക​ണ്ടെ​ത്തി ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ ക​ള​ക്ട​ർ അ​ട​ച്ചു​പൂ​ട്ടി​യ ഒൗ​ട്ട്‌ലെറ്റ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ദോ​ഷ​ക​ര​മാ​കു​ന്ന വി​ധ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഗൗ​ര​വ​ക​ര​മാ​യ വി​ഷ​യ​മാ​ണെ​ന്ന് ന​വം​ബ​ർ 29 ന് ​റി​ട്ട് പ​രി​ഗ​ണി​ച്ച കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ പ​റ​യു​ന്നു. പൊ​തു താ​ൽ​പ​ര്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ഷ​യ​ത്തെ സ​മീ​പി​ക്കു​ക​യാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ല​വി​ലെ അ​വ​സ്ഥ സം​ബ​ന്ധി​ച്ച് സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ദി​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ക​ണ​ക്കി​ലെ​ടു​ത്ത് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​രി​റ്റി​യും ആ​ദി​വാ​സി​ക​ൾ​ക്ക് ഒൗ​ട് ലെറ്റ് കാ​ര​ണ​മു​ണ്ടാ​വു​ന്ന ദു​രി​ത​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. ഈ​മാ​സം 13 ന് ​വീ​ണ്ടും കേ​സ് പ​രി​ഗ​ണി​ക്കു​ന്പോ​ൾ ര​ണ്ട് റി​പ്പോ​ർ​ട്ടു​ക​ളും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മെ പൊ​തു​താ​ൽ​പ്പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യി ഡി ​ആ​ൻ​ഡ് ഒ ​ലൈ​സ​ൻ​സ് ന​ൽ​കി​യ മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യോ​ടും കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് മു​ഷ്താ​ഖ് അ​ഹ്മ​ദ് ആ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. മു​ൻ ജി​ല്ലാ ക​ള​ക്ട​ർ കേ​ശ​വേ​ന്ദ്ര​കു​മാ​ർ 2016 ൽ ​അ​ട​ച്ചു പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ട ഒൗ​ട്ല​റ്റ് ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും ല​ഭി​ച്ച സ്റ്റേ​യു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ് ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
സ​ർ​ക്കാ​ർ ത​ന്നെ എ​തി​ർ​ക​ക്ഷി​ക​ളാ​വു​ന്ന കേ​സ് വ​ർ​ഷ​ങ്ങ​ളാ​യി നീ​ട്ടി​ക്കൊ​ണ്ടു പോ​വു​ന്ന​തി​നി​ടെ​യാ​ണ് സ​മ​ര​ക്കാ​ർ കോ​ട​തി​യി​ലൂ​ടെ പു​തി​യ നീ​ക്കം ന​ട​ത്തി​യ​ത്. ഇ​ത് മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് ബിവ​റേ​ജ​സ് അ​ധി​കൃ​ത​ർ ഒൗ​ട്ട്‌ലെറ്റ് മറ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്കാ​നാ​യി കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ന്ന​ത്.