ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ്: പ​ത്രി​കാ സ​മ​ർ​പ്പ​ണം തു​ട​ങ്ങി
Tuesday, December 10, 2019 12:56 AM IST
ഗൂ​ഡ​ല്ലൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ത​മി​ഴ്നാ​ട്ടി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം തു​ട​ങ്ങി. നീ​ല​ഗി​രി ജി​ല്ല​യി​ൽ ര​ണ്ട് ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഈ​മാ​സം 27ന് ​കു​ന്നൂ​ർ, കോ​ത്ത​ഗി​രി പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നു​ക​ളി​ലും ഈ​മാ​സം 30ന് ​ഉൗ​ട്ടി, ഗൂ​ഡ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 2020 ജ​നു​വ​രി ര​ണ്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ. ആ​റ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലേ​ക്കും 59 പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ വാ​ർ​ഡു​ക​ളി​ലേ​ക്കും 35 പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പും 393 പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.