എ​സ്ഡി​പി​ഐ സി​റ്റി​സ​ണ്‍​സ് മാ​ർ​ച്ച് 19ന്
Wednesday, January 15, 2020 12:13 AM IST
ക​ൽ​പ്പ​റ്റ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി, എ​ൻ​ആ​ർ​സി, എ​ൻ​പി​ആ​ർ എ​ന്നി​വ​യ്ക്കെ​തി​രെ എ​സ്ഡി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി രാ​ജ്ഭ​വ​നി​ലേ​ക്കു ന​ട​ത്തു​ന്ന സി​റ്റി​സ​ണ്‍​സ് മാ​ർ​ച്ചി​നു 19നു ​വൈ​കു​ന്നേ​രം 4.30നു ​മാ​ന​ന്ത​വാ​ടി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്നു പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹം​സ വാ​ര്യാ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​നാ​സ​ർ, ജി​ല്ലാ ക​മ്മി​റ്റി​യ​ഗം എം.​എ. ഷ​മീ​ർ, ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. സു​ബൈ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് മാ​ർ​ച്ച് സ​മാ​പ​നം.
മാ​ന​ന്ത​വാ​ടി​യി​ൽ സ്വീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഉ​ണ്ടാ​കും. ക​ണി​യാ​രം ടി​ടി​ഐ പ​രി​സ​ര​ത്തു ആ​രം​ഭി​ക്കു​ന്ന റാ​ലി ഗാ​ന്ധി​പാ​ർ​ക്കി​ൽ സ​മാ​പി​ക്കും. പൊ​തു​സ​മ്മേ​ള​നം പാ​ർ​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ൽ​ഫോ​ൻ​സോ ഫ്രാ​ങ്കോ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ​ച്ചി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം 16, 17 തി​യ​തി​ക​ളി​ൽ ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി മ​ണ്ഡ​ല​ങ്ങ​ളി​ൽ ജാ​ഥ സം​ഘ​ടി​പ്പി​ക്കും.