പ്ര​കൃ​തി പ​ഠ​ന ക്യാ​ന്പ് സ​മാ​പി​ച്ചു
Wednesday, January 15, 2020 12:13 AM IST
ക​ൽ​പ്പ​റ്റ: പ​ച്ച​പ്പ് പ​ദ്ധ​തി​ക്ക് കീ​ഴി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ചി​രാ​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ പ്ര​കൃ​തി പ​ഠ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ത്ത​ങ്ങ വൈ​ൽ​ഡ് ലൈ​ഫ് അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ കെ.​പി. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ത്ത​ങ്ങ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​കെ. സു​ന്ദ​ര​ൻ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഒ.​എ. ബാ​ബു എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പ​ച്ച​പ്പ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ശി​വ​ദാ​സ​ൻ വി​ശ​ദീ​ക​രി​ച്ചു. വ​നം വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ക്യാ​ന്പ് ട്ര​ക്കിം​ഗി​നു എം.​പി. വി​നോ​ദ് നേ​തൃ​ത്വം ന​ൽ​കി. മ്യൂ​സി​യം, ആ​ന​പ്പ​ന്തി സ​ന്ദ​ർ​ശ​നം, ഡോ​കു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. സ്കൂ​ൾ, കോ​ള​ജ് ക്യാ​ന്പ​സു​ക​ളി​ൽ​നി​ന്നു ര​ജി​സ്റ്റ​ർ ചെ​യ്ത 45 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത്. മി​ക​ച്ച ക്യാ​ന്പ് പ്ര​തി​നി​ധി​യാ​യി ക​ൽ​പ്പ​റ്റ ഗ​വ.​കോ​ള​ജി​ലെ പ്ര​തീ​ക്ഷ ജ​യ​പ്ര​കാ​ശി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ഹ​നീ​ഷ് ച​ന്ദ്ര​ൻ, കെ.​വി. വി​പി​ൻ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.