വ​ണ്ടി​ക്ക​ട​വ് മാ​വി​ലാം​തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം
Thursday, January 16, 2020 12:10 AM IST
പു​ൽ​പ്പ​ള്ളി: വ​ണ്ടി​ക്ക​ട​വ് മാ​വി​ലാം​തോ​ട് പ​ഴ​ശി സ്മാ​ര​ക സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി ഇ​രു​ന്പ് വേ​ലി​ക​ൾ ത​ക​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ർ വ​ന​മേ​ഖ​ല​യി​ൽ നി​ന്നു​മി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളാ​ണ് ഇ​രു​ന്പ് വേ​ലി​ക​ൾ ത​ക​ർ​ത്ത​ത്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ തെ​ങ്ങ്, വാ​ഴ, ക​മു​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചു.
വ​നാ​തി​ർ​ത്തി​യി​ലെ ട്ര​ഞ്ചും വൈ​ദ്യു​തി ഫെ​ൻ​സിം​ഗും ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​താ​ണ് ആ​ന​ക​ൾ കൂ​ട്ട​മാ​യി ക​ന്നാ​രം​പു​ഴ ക​ട​ന്ന് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ത​ക​ർ​ന്ന ട്ര​ഞ്ചും വൈ​ദ്യു​ത വേ​ലി​യും ന​ന്നാ​ക്കാ​ന്‌ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​ന​ശ​ല്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ച്ച​ർ​മാ​രെ നി​യ​മി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

മ​ജ്ലി​സു​ന്നൂ​ർ വാ​ർ​ഷി​ക സം​ഗ​മം ഇ​ന്ന്

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് ജാ​മി​അഃ നൂ​രി​യ്യഃ അ​റ​ബി​യ്യ​യു​ടെ 57-ാം വാ​ർ​ഷി​ക 55-ാം സ​ന​ദ് ദാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന മ​ജ്ലി​സു​ന്നൂ​ർ വാ​ർ​ഷി​ക സം​ഗ​മം ഇ​ന്നു മ​ഗ്രി​ബ് ന​മ​സ്കാ​രാ​ന​ന്ത​രം ന​ട​ക്കും. എ​സ്‌വൈഎ​സി​ന് കീ​ഴി​ൽ ന​ട​ന്നു വ​രു​ന്ന മ​ജ്ലി​സു​ന്നൂ​ർ സ​ദ​സു​ക​ളു​ടെ അ​മീ​റു​മാ​രും പ്ര​തി​നി​ധി​ക​ളു​മാ​യി പ​തി​നാ​യി​ര​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ക്കും.