ബ​ഡേ​രി മ​ല​ങ്ക​ര പ​ള്ളി​ തിരുനാൾ
Friday, January 17, 2020 12:20 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ഡേ​രി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ.​വ​ർ​ഗീ​സ് പ​ന്ത​പ്പി​ള്ളി​ൽ കൊ​ടി​യേ​റ്റി. ഇ​ന്ന് ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം ന​ട​ക്കും. നാ​ളെ ന​വ വൈ​ദി​ക​രു​ടെ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം. 19ന് ​ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. പ​ള്ളി​യു​ടെ റൂ​ബി ജൂ​ബി​ലി വ​ർ​ഷ പ്ര​ഖ്യാ​പ​ന​വും ബി​ഷ​പ് നി​ർ​വ​ഹി​ക്കും.

സ​ന്പൂ​ർ​ണ്ണ വി​ശു​ദ്ധ​ഗ്ര​ന്ഥ പാ​രാ​യ​ണം:
കോ​റോ​ത്ത് തു​ട​ക്കം കു​റി​ച്ചു

ക​ൽ​പ്പ​റ്റ: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ജെ​എ​സ്്സി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ​ന്പൂ​ർ​ണ്ണ വി​ശു​ദ്ധ​ഗ്ര​ന്ഥ പാ​രാ​യ​ണ​ത്തി​ന് കോ​റോം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തു​ട​ക്കം കു​റി​ച്ചു. ഫാ. ​യ​ൽ​ദോ അ​തി​രം​പു​ഴ​യി​ൽ, ഫാ.​മി​ഖാ​യേ​ൽ മ​നീ​ഷ് ജേ​ക്ക​ബ് പു​ല്ല്യാ​ട്ടേ​ൽ, സി​ജി വി​ജി​ൽ, ഫാ.​ഡോ.​ജേ​ക്ക​ബ് മി​ഖാ​യേ​ൽ പു​ല്യാ​ട്ടേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മും​ബൈ ഭ​ദ്രാ​സ​നാ​ധി​പ​ൻ തോ​മ​സ് മോ​ർ അ​ല​ക്സ​ന്ത്രി​യോ​സ് അ​നു​ഗ്ര​ഹ സ​ന്ദേ​ശം ന​ൽ​കി. ഒ​രു ദി​വ​സം എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും വി​ശു​ദ്ധ​ഗ്ര​ന്ഥം അ​ഞ്ച് അ​ധ്യാ​യ​ങ്ങ​ൾ പാ​രാ​യ​ണം ന​ട​ത്തു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം.