ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ന് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ സൗ​ഖ്യം പ​ദ്ധ​തി
Friday, January 17, 2020 12:20 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ആ​രോ​ഗ്യ സു​ര​ക്ഷാ പ​രി​പാ​ടി​യാ​യ സൗ​ഖ്യം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. ബ​ത്തേ​രി വി​ക​സ​ന കാ​ര്യ സ്റ്റാാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. ശ്യാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​നാ​യ​ക ഹോ​സ്പി​റ്റ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നെ​ത്തി​യ കു​ട്ടി​ക​ൾ​ക്കാ​യി ഇ​എ​ൻ​ടി, ഗൈ​ന​ക്കോ​ള​ജി, നേ​ത്ര പ​രി​ശോ​ധ​ന, ര​ക്ത പ​രി​ശോ​ധ​ന എ​ന്നി​വ ന​ട​ത്തി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ജി (സൈ​ക്കോ​ള​ജി​സ്റ്റ്) ക്ലാ​സെ​ടു​ത്തു. ഡോ. ​ജി​തേ​ന്ദ്ര​നാ​ഥ്, ഡോ. ​സ​ത്യ​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി.
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ സി.​ഇ. ഫി​ലി​പ്പ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷീ​ബ പി. ​ഐ​സ​ക്, എ​ൻ​എ​സ്എ​സ് പി​എ​സി മെ​ന്പ​ർ എ.​വി. ര​ജീ​ഷ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ​ന്ധ്യാ വ​ർ​ഗീ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​മൃ ഗി​രീ​ഷ്, വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ അ​നീ​റ്റ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.