പ​ര​ന്പ​രാ​ഗ​ത കൃ​ഷി വി​കാ​സ് യോ​ജ​ന: ക​ർ​ഷ​ക​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി
Friday, January 17, 2020 12:20 AM IST
മാ​ന​ന്ത​വാ​ടി: പ​ര​ന്പ​രാ​ഗ​ത കൃ​ഷി വി​കാ​സ് യോ​ജ​ന​യി​ൽ(​പി​കെ​വി​വൈ) വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ ഒ​ഴു​ക്ക​ൻ​മൂ​ല പ​ന്ത​ച്ചാ​ലി​ൽ രൂ​പീ​ക​രി​ച്ച ക്ല​സ്റ്റ​റി​ലെ അം​ഗ​ങ്ങ​ൾ​ക്കു ജൈ​വ കൃ​ഷി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ഒ​ഴു​ക്ക​ൻ​മൂ​ല പാ​രീ​ഷ് ഹാ​ളി​ൽ വെ​ള്ള​മു​ണ്ട കൃ​ഷി ഓ​ഫീ​സ​ർ കെ. ​ശ​ര​ണ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​തോ​മ​സ് ചേ​റ്റാ​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​കെ​വി​വൈ മാ​സ്റ്റ​ർ ട്രെ​യി​ന​ർ ജോ​ബി ഫ്രാ​ൻ​സി​സ് ക്ലാ​സെ​ടു​ത്തു. ലീ​ഡ​ർ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ സി.​വി. ഷി​ബു, വി​കാ​സ് പീ​ഡി​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ലി​തി​ൻ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പ​ര​ന്പ​രാ​ഗ​ത കൃ​ഷി വി​കാ​സ് യോ​ജ​ന​യി​ൽ ജി​ല്ല​യി​ലെ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 40 ക്ല​സ്റ്റ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. 50 ക​ർ​ഷ​ക​ര​ട​ങ്ങു​ന്ന​താ​ണ് ഓ​രോ ക്ല​സ്റ്റ​റും. നെ​ല്ല, കാ​പ്പി കൃ​ഷി മേ​ഖ​ല​യി​ലു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക്ല​സ്റ്റ​ർ രൂ​പീ​ക​രി​ച്ച​ത്.
ക്ല​സ്റ്റ​ർ അം​ഗ​ങ്ങ​ൾ​ക്കു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ങ്കാ​ളി​ത്ത ഗാ​ര​ന്‍റി പ​ദ്ധ​തി(​പി​ജി​എ​സ്) പ്ര​കാ​രം മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷം ജൈ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. ജൈ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടു​ന്ന​തി​നു സാ​ങ്കേ​തി​ക-​സാ​ന്പ​ത്തി​ക സ​ഹാ​യം സ​ർ​ക്കാ​ർ ന​ൽ​കും. ഉ​ത്പാ​ദ​ന വ​ർ​ധ​ന​വ്, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന നി​ർ​മാ​ണം, സം​സ്ക​ര​ണം, വി​പ​ണി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കും.