ഗ്രാ​മ വി​ക​സ​ന ബാ​ങ്കി​ൽ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി
Sunday, January 19, 2020 1:17 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. കു​ടി​ശി​ക​യാ​യ കാ​ർ​ഷി​ക, കാ​ർ​ഷി​കേ​ത​ര വാ​യ്പ​ക​ൾ​ക്കാ​ണ് പ​ദ്ധ​തി.

സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഇ​ള​വു​ക​ളോ​ടെ പി​ഴ പ​ലി​ശ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യും പ​ലി​ശ​യി​ൽ ഗ​ണ്യ​മാ​യ ഇ​ള​വു​ക​ൾ ന​ൽ​കി​യു​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 28ന് ​പൂ​താ​ടി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ഹാ​ളി​ലും ഫെ​ബ്രു​വ​രി നാ​ല​നു പു​ൽ​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലും ന​ട​ത്തു​ന്ന അ​ദാ​ല​ത്തു​ക​ളി​ലും സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
കാ​ർ​ഷി​ക, കാ​ർ​ഷി​കേ​ത​ര സ്കീ​മു​ക​ളി​ൽ മാ​ർ​ച്ച് 15വ​രെ പ​ര​മാ​വ​ധി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച് വാ​യ്പ​ക​ൾ ന​ൽ​കും.