ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം
Monday, January 20, 2020 12:16 AM IST
ക​ൽ​പ്പ​റ്റ: ആ​ർ​ദ്രം ജ​ന​കീ​യ ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ, ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം ന​ട​ത്തു​ന്നു. ’ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം’ എ​ന്ന​താ​ണ് വി​ഷ​യം. ഫെ​ബ്രു​വ​രി 12ന് ​രാ​വി​ലെ 10ന് ​ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലു​ള്ള​വ​ർ​ക്കും ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കോ​ള​ജ് ത​ല​ത്തി​ലു​ള്ള​വ​ർ​ക്കു​മു​ള്ള മ​ത്സ​രം ക​ൽ​പ്പ​റ്റ സി​വി​ൽ​സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള എം​ജി​ടി ഹാ​ളി​ൽ ന​ട​ക്കും. ര​ണ്ട് പേ​ര​ട​ങ്ങു​ന്ന ടീ​മാ​യാ​ണ് മ​ത്സ​രം. ഒ​ന്നാം സ്ഥാ​ന​ത്തി​ന് 3000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 2000 രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ത്തി​ന് 1000 രൂ​പ​യു​മാ​ണ് സ​മ്മാ​നം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ [email protected] എ​ന്ന മെ​യി​ലി​ൽ നി​ർ​ദ്ദി​ഷ്ട അ​പേ​ക്ഷ ഫോം ​പൂ​രി​പ്പി​ച്ച് ഫെ​ബ്രു​വ​രി 10ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.
അ​പേ​ക്ഷ​യി​ൽ അ​പേ​ക്ഷ​ക​ന്‍റെ പേ​ര്, വ​യ​സ്, ജ​ന​ന തി​യ​തി, പൂ​ർ​ണ്ണ മേ​ൽ​വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ ഇ ​മെ​യി​ൽ അ​ഡ്ര​സ്, സ്കൂ​ൾ/​കോ​ള​ജി​ന്‍റെ പേ​ര്, ഐ​ഡി കാ​ർ​ഡ് ന​ന്പ​ർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. അ​പേ​ക്ഷ​ക​ർ സ്കൂ​ൾ/​കോ​ള​ജ് മേ​ല​ധി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്രം മ​ത്സ​ര ദി​വ​സം ഹാ​ജ​രാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ: 8943346192, ജി​ല്ലാ ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ: 9400430604, 9747567089, ക​ൽ​പ്പ​റ്റ ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ: 9072639570, സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ: 8943346570, മാ​ന​ന്ത​വാ​ടി ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ: 9072379677 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.