ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട​ണം: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്
Tuesday, January 21, 2020 12:26 AM IST
ക​ൽ​പ്പ​റ്റ: 1994ൽ ​നി​ർ​മാ​ണം ആ​രം​ഭി​ച്ച് 70 ശ​ത​മാ​നം പ​ണി പൂ​ർ​ത്തീ​ക​രി​ച്ച പ​ടി​ഞ്ഞാ​റ​ത്ത​റ - പൂ​ഴി​ത്തോ​ട് ബ​ദ​ൽ റോ​ഡ് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഫ​ണ്ട് സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്താ​ൻ ക​ള​ക്ട​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തി​നാ​വ​ശ്യ​മാ​യ റി​പ്പോ​ർ​ട്ടും പ്രോ​പ്പോ​സ​ലും സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്ക​ണം. ക​ഴി​ഞ്ഞ ഡി​സം​ബ​ർ നാ​ലി​ന് ഇ​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി, രാ​ഹു​ൽ​ഗാ​ന്ധി എം​പി, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.
രാ​ത്രി​കാ​ല യാ​ത്രാ​നി​രോ​ധ​ന​ത്തി​നും ചു​ര​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്കി​നും ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ കോ​ഴി​ക്കോ​ട് - വ​ട​ക​ര - കു​റ്റ്യാ​ടി - മാ​ന​ന്ത​വാ​ടി - ഗോ​ണി​കു​പ്പ - മൈ​സൂ​രു നി​ർ​ദ്ദി​ഷ്ട ദേ​ശീ​യ പാ​ത യാ​ഥാ​ർ​ത്ഥ്യ​മാ​കു​വാ​ൻ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന് ആ​വ​ശ്യ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന് ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ഴി​ക്കോ​ട് - മൈ​സൂ​രു ദേ​ശീ​യ പാ​ത​യെ സം​ബ​ന്ധി​ച്ച് ഈ ​റോ​ഡ് ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ഴ് എം​എ​ൽ​എ​മാ​രും ര​ണ്ട് മ​ന്ത്രി​മാ​രും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.
ഈ ​റൂ​ട്ടി​ൽ രാ​ത്രി​കാ​ല യാ​ത്ര​നി​രോ​ധ​നം നി​ല​വി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ കെഎ​സ്ആ​ർ​ടി​സി കോ​ഴി​ക്കോ​ട് നി​ന്ന് കു​റ്റ്യാ​ടി - മൈ​സൂ​രു ഭാ​ഗ​ത്തേ​ക്ക് പു​തി​യ ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ. ആ​ന്‍റ​ണി, പൗ​ലോ​സ് കു​രി​ശി​ങ്ക​ൽ, വി​ൽ​സ​ണ്‍ നെ​ടും​കൊ​ന്പി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.