യൂ​ത്ത്‌ലീ​ഗ് ഗാ​ന്ധി സ്മൃ​തിവാ​രം ആ​രം​ഭി​ച്ചു
Tuesday, January 21, 2020 12:26 AM IST
ക​ൽ​പ്പ​റ്റ: ഗാ​ന്ധി​ജി​യെ കൊ​ന്ന​വ​ർ ഇ​ന്ത്യ​യെ​യും കൊ​ല്ലു​ന്നു എ​ന്ന പ്ര​മേ​യ​വു​മാ​യി ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ന​ട​ത്തു​ന്ന ഗാ​ന്ധി സ്മൃ​തി വാ​രത്തിന്‌റെ ഭാ​ഗ​മാ​യി 100 വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഗാ​ന്ധി​ജി​യു​ടെ ആ​ത്മ​ക​ഥ ന​ൽ​കു​ന്ന​തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി.
ബ​ത്തേ​രി ടി​പ്പു​സു​ൽ​ത്താ​ൻ പ്ലേ​സി​ൽ ഗാ​ന്ധി​യ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ ഡ​ബ്ല്യു​എം​ഒ കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി.​എം. റി​ൻ​ഷാ​ദി​നും മ​ണ്ഡ​ലം വൈ​റ്റ് ഗാ​ർ​ഡ് ക്യാ​പ്റ്റ​ൻ എ.​കെ. ജൈ​ഷ​ൽ എ​ന്നി​വ​ർ​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് സി.​ടി. ഹു​നൈ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​സ്എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ന​വാ​സ്, ജി​ല്ലാ യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ആ​രി​ഫ്, ബ​ത്തേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​മ​ദ് ക​ണ്ണി​യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. മു​സ്ത​ഫ, യു​വ ക​വി ആ​രി​ഫ് ത​ണ​ലോ​ട്ട്, ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ശി​ഹാ​ബ് ട്ര​ഷ​റ​ർ സി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ, ഇ​ബ്രാ​ഹീം തൈ​തൊ​ടി, റി​യാ​സ് ക​ല്ലു​വ​യ​ൽ, ഇ.​പി. ജ​ലീ​ൽ, ല​ത്തീ​ഫ് നെ​ടു​ങ്ക​ര​ണ, എ.​കെ. സൈ​ത​ല​വി, ഷാ​ജി കു​ന്ന​ത്ത്, വി.​പി.​സി. ലു​ഖ്മാ​നു​ൽ ഹ​ക്കീം, അ​സീ​സ് അ​ന്പി​ലേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
24ന് ​വ​ടു​വ​ൻ​ചാ​ലി​ൽ സാ​യാ​ഹ്ന സ​ദ​സ് ന​ട​ത്തും.