കെ​ട്ടി​ട നി​കു​തി: മാ​ന​ന്ത​വാ​ടി മു​നി​സി​പ്പി​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി
Thursday, January 23, 2020 12:11 AM IST
മാ​ന​ന്ത​വാ​ടി: മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യി​ടെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.
​വ​ർ​ധി​പ്പി​ച്ച കെ​ട്ടി​ട നി​കു​തി മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഒ​ഴി​വാ​ക്കു​ക, ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന നി​കു​തി​ക​ൾ പി​രി​ച്ചെ​ടു​ക്കു​ക, ബ​സ്്സ്റ്റാ​ൻ​ഡ് കോ​പ്ല​ക്സി​ലെ മു​റി​ക​ൾ ലേ​ലം ചെ​യ്യു​ക,
600 ച​തു​ര​ശ്ര അ​ടി​യി​ലെ താ​ഴെ വി​സ്തൃ​തി​യു​ള്ള വീ​ടു​ക​ളു​ടെ നി​കു​തി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക, മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റ് ലേ​ലം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു​മാ​യി​രു​ന്നു സ​മ​രം.
കൗ​ണ്‍​സി​ല​ർ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​റും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​വി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​ജി. ബി​ജു, പി.​വി.​എ​സ്. മൂ​സ, ക​ട​വ​ത്ത് മു​ഹ​മ്മ​ദ്, മു​ജീ​ബ് കോ​ടി​യോ​ട​ൻ, അ​ഡ്വ. പ​ട​യ​ൻ റ​ഷീ​ദ്, ബി.​ഡി. അ​രു​ണ്‍​കു​മാ​ർ, ഷീ​ജ ഫ്രാ​ൻ​സി​സ്, സ്വ​പ്ന ബി​ജു, സ്റ്റ​ർ​വി​ൻ സ്റ്റാ​നി, വി.​യു. ജോ​യി, ഹു​സൈ​ൻ കു​ഴി​നി​ലം, ജോ​ർ​ജ് ക​ള​ന്പു​കാ​ട്ടി​ൽ, സ​ക്കീ​ന ഹം​സ, മ​ഞ്ജു​ള അ​ശോ​ക​ൻ, ശ്രീ​ല​ത കേ​ശ​വ​ൻ, ഹ​രി ചാ​ലി​ഗ​ദ്ദ, ടി.​എ. റെ​ജി, പി.​എം. ബെ​ന്നി, സ​ണ്ണി ചാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.