ഗൂഡല്ലൂരിൽ അ​ഭി​ഭാ​ഷ​ക​ർ നിരാഹാര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Friday, January 24, 2020 12:09 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ കോ​ട​തി​ക​ളി​ൽ ജ​ഡ്ജി​മാ​രെ നി​യ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗൂ​ഡ​ല്ലൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ കോ​ട​തി​ക്ക് മു​ന്പി​ൽ അ​ഭി​ഭാ​ഷ​ക​ർ ന​ട​ത്തി​വ​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.
ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ കോ​ട​തി​ക​ളി​ൽ സ്ഥി​ര​മാ​യ ജ​ഡ്ജി​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. നീ​ല​ഗി​രി ജി​ല്ലാ ഇ​ൻ​ചാ​ർ​ജ് ജ​സ്റ്റി​സ് കൃ​പാ​ക​ര​ൻ 27ന് ​ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ ച​ർ​ച്ച​യ്ക്കാ​യി ചെ​ന്നൈ​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് നീ​ല​ഗി​രി ജി​ല്ലാ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പ്ര​കാ​ശ് ബാ​ബു ഇ​ന്ന​ലെ സ​മ​ര പ​ന്ത​ലി​ലെ​ത്തി ഇ​ള​നീ​ർ ന​ൽ​കി സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. 5,000ത്തോ​ളം കേ​സു​ക​ളാ​ണ് ഇ​പ്പോ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.
സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ഉൗ​ട്ടി ജി​ല്ലാ കോ​ട​തി​യും കു​ന്നൂ​ർ, കോ​ത്ത​ഗി​രി കോ​ട​തി​ക​ളും അ​ഭി​ഭാ​ഷ​ക​ർ ഇ​ന്ന​ലെ കോ​ട​തി​ക​ൾ ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ട​പ്പെ​ട്ട​ത്. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി അ​ഡ്വ. സൈ​നു​ൽ ബാ​ബു, അ​ഡ്വ. എ.​സി. ചാ​ക്കോ, അ​ഡ്വ. കോ​ശി ബേ​ബി, അ​ഡ്വ.​കെ.​ജെ സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം.