ക​ർ​ഷ​ക​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; ഭാ​ര്യ സ​ഹോ​ദ​രന്മാ​ർ അ​റ​സ്റ്റി​ൽ
Saturday, January 25, 2020 12:17 AM IST
ഗൂ​ഡ​ല്ലൂ​ർ: ക​ർ​ഷ​ക​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ സ​ഹോ​ദ​ര​ൻ​മാ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​ല​കൊ​ന്പ​ക്ക​ടു​ത്ത അ​റു​വ​ങ്കാ​ട് സ്വ​ദേ​ശി പ​ഴ​നി​സ്വാ​മി (35)യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഭാ​ര്യ സ​ഹോ​ദ​ര·ാ​രാ​യ മാ​ധേ​വ​ൻ (41), ര​മേ​ശ് (24) എ​ന്നി​വ​രെ കൊ​ല​കൊ​ന്പ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​ത്. ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളാ​ണ് സം​ശ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത്.
പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.
കേ​സി​ലെ മ​റ്റൊ​രു പ്ര​തി മാ​ധേ​വി​ന്‍റെ മ​ക​ൻ ന​വീ​നെ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു. 2019 സെ​പ്റ്റം​ബ​ർ 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
ഗീ​ത, ലോ​ക​നാ​ഥ​ൻ എ​ന്നീ ര​ണ്ട് മ​ക്ക​ളും ഇ​വ​ർ​ക്കു​ണ്ട്.