ചേലൂർ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി
Sunday, January 26, 2020 12:50 AM IST
കാട്ടിക്കുളം: ചേലൂർ സെന്‍റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മാധ്യസ്ഥനായ വിശുദ്ധ സെബാസ്ത്യാനോസിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും തിരുനാളിന് വികാരി ഫാ.ഷാജി മുത്തേടത്ത് കൊടിയേറ്റി. ഫെബ്രുവരി രണ്ടിന് സമാപിക്കും. ഇന്നലെ വൈകുന്നേരം തൃശിലേരി പള്ളി വികാരി ഫാ.സിജോ എടക്കുടിയുടെ കാർമികത്വത്തിൽ തിരുനാൾ കുർബാന, നൊവേന നടന്നു. ഇന്നു രാവിലെ 7.45 ന് ഫാ.മാർട്ടിൻ പുളിക്കൽലിന്‍റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, നൊവേന, സെമിത്തേരി സന്ദർശനം.

നാളെ മുതൽ 31 വരെ വൈകുന്നേരം 4.30 നു ജപമാല, വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ.അനീഷ് എടനാട്, ഫാ.ജോണി കല്ലുപുര, ഫാ.ജെയ്മോൻ കളന്പുകാട്ട്, ഫാ.അനീഷ് പയ്യാലയിൽ, ഫാ.ബിനു പൈനുങ്കൽ എന്നിവർ കാർമികത്വം വഹിക്കും. ഫെബ്രുവരി ഒന്നിന് വൈകുന്നോരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന ഫാ.പോൾ വാഴപ്പിള്ളി. 6.30ന് പ്രദക്ഷിണം ചേലൂർ ഗ്രോട്ടോ യിലേക്ക്. 8.30ന് വാദ്യമേളം. രണ്ടിന് രാവിലെ ഏഴിന് വിശുദ്ധകുർബാന, 10ന് ആഘോഷമായ തിരുനാൾ ഗാനപൂജ ഫാ.തോമസ് ഒറ്റപ്ലാക്കൽ, ഉച്ചയ്ക്ക് 12 ന് തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം, ഒന്നിന് സ്നേഹവിരുന്ന്, 6.30ന് കലാസന്ധ്യ. തിരുനാൾ ദിവസങ്ങളിൽ നേർച്ച കാഴ്ചചകൾ സമർപ്പിക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും.