കാ​പ്പി, കു​രു​മു​ള​ക് ക​ർ​ഷ​ക​രെ സ​ർ​ക്കാ​രു​ക​ൾ സ​ഹാ​യി​ച്ചി​ല്ല: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം
Tuesday, January 28, 2020 12:46 AM IST
ക​ൽ​പ്പ​റ്റ: കാ​പ്പി, കു​രു​മു​ള​ക് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാന്‌ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഫ​ല​പ്ര​ദ​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യ ന​ട​പ​ടി​ക​ളെ​ടു​ത്തി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച വി​ള​വെ​ടു​പ്പ് സീ​സ​ണി​ലും അ​നു​ദി​നം തു​ട​രു​ക​യാ​ണ്. കാ​ൽ​നൂ​റ്റാ​ണ്ടി​നി​ട​യി​ൽ ഉ​ത്പാ​ദ​ന ചെ​ല​വ് വ​ർ​ധി​ച്ചു. പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യാ​യ​ത്. ചെ​റു​കി​ട, ഇ​ട​ത്ത​രം ക​ർ​ഷ​ക​ർ​ക്കും പ്ര​തി​സ​ന്ധി​യി​ലാ​യ തോ​ട്ട​ങ്ങ​ൾ​ക്കും സ​ഹാ​യ​ക​ര​മാ​യ പ്ര​ത്യേ​ക വ​യ​നാ​ട് പാ​ക്കേ​ജ് ഇ​രു സ​ർ​ക്കാ​രു​ക​ളും സം​യു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം. ഇ​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ മു​ൻ​കൈ​ എടു​ക്ക​ണം. വ​യ​നാ​ട്ടി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യെ ഇ​നി​യും സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ വൈ​മ​ന​സ്യം കാ​ണി​ച്ചാല്‌ നി​കു​തി നി​ഷേ​ധ​മ​ട​ക്ക​മു​ള്ള സ​മ​ര​ത്തി​ന് തു​ട​ക്ക​മി​ടാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ജോ​സ​ഫ്, ടി.​എ​സ്. ജോ​ർ​ജ്, രാ​ജ​ൻ പൂ​താ​ടി, ഐ.​സി. ചാ​ക്കോ, പി.​ടി. മ​ത്താ​യി, ജോ​സ​ഫ് മാ​ണി​ശേശ​രി, ജോ​സ​ഫ് സ​ക്ക​റി​യാ​സ്, സി.​പി. ലൂ​ക്കോ​സ്, ഡെ​ന്നി മാ​ത്യു, പി.​ജെ. ജോ​സ​ഫ്, പി.​കെ. മാ​ധ​വ​ൻ നാ​യ​ർ, ജോ​ണി വാ​ഴ​പ്ലാം​കു​ടി, പി.​എം. ജ​യ​ശ്രീ, പി.​വി. വ​ർ​ക്കി, ടോം ​ജോ​സ്, റാ​ണി വ​ർ​ക്കി, കെ.​സി ചാ​ണ്ടി, കു​ര്യ​ൻ ജോ​സ​ഫ്, പി.​യു. മാ​ണി, ടി.​എം. ജോ​സ​ഫ്, ജോ​സ​ഫ് മു​തി​ര​ക്കാ​ലാ​യി​ൽ, സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, വി.​പി. അ​ബ്ദു​ൾ ഗ​ഫൂ​ർ​ഹാ​ജി, അ​തി​ൽ ജോ​സ്, ടി.​ജെ. ആ​ൻ​റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പാ​ർ​ട്ടി നേ​താ​വാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 28, 29 തി​യ​തി​ക​ളി​ൽ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ഹാ​യ​മെ​ത്തി​ച്ചു കാ​രു​ണ്യ​ദി​നാ​ച​ര​ണം ന​ട​ത്താ​നും തി​രു​മാ​നി​ച്ചു.