കൈ​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വ​തി​യെ​യും യു​വാ​വി​നെ​യും പി​ടി​കൂ​ടി
Tuesday, January 28, 2020 12:50 AM IST
എ​ട​ക്ക​ര: കൈ​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​ന്‍റെ കൂ​ടെ ഒ​ളി​ച്ചോ​ടി​യ യു​വ​തി​യെ​യും യു​വാ​വി​നെ​യും ക​ണ്ണൂ​ർ ഇ​രി​ട്ടി​യി​ൽ നി​ന്നും വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ക​ണ്ടെ​ത്തി. വ​ഴി​ക്ക​ട​വ് വ​ള്ളി​ക്കാ​ട്ടി​ലെ പെ​ട്ടി​പ​റ​ന്പി​ൽ ലി​സ, ക​ണ്ണൂ​ർ ഇ​രി​ട്ടി അ​യ്യം​കു​ന്നി​ലെ ചേ​ല​കു​ന്നേ​ൽ ജീ​നി​ഷ് എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഒ​രാ​ഴ്ച മു​ന്പ് മാ​ത്രം പ​രി​ച​യ​പ്പെ​ട്ട ഇ​വ​ർ ചാ​റ്റിം​ഗി​ലൂ​ടെ​യാ​ണ് ഒ​ളി​ച്ചോ​ട്ടം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. പ​തി​നൊ​ന്ന് മാ​സം പ്രാ​യ​മു​ള്ള കൈ ​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ചാ​ണ് യു​വ​തി യു​വാ​വി​നൊ​പ്പം പോ​യ​ത്.
വ​ഴി​ക്ക​ട​വ് കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ർ ആ​യി​രു​ന്നു ജീ​നി​ഷ്. മ​ന്പാ​ട് സ്വ​കാ​ര്യ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ലി​സ ബ​സി​ൽ വ​ച്ച് ഇ​യാ​ളു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.
വ​ഴി​ക്ക​ട​വ് സി​ഐ പി.​അ​ബ്ദു​ൽ ബ​ഷീ​ർ, എ​സ്ഐ ബി.​എ​സ്.​ബി​നു, സീ​നി​യ​ർ വ​നി​ത സി.​പി.​ഒ വി​ജി​ത, വ​നി​ത സി.​പി.​ഒ ശ്രീ​ജ എ​സ്. നാ​യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ ക​ണ്ട​ത്തി​യ​ത്. ശി​ശു സം​ര​ക്ഷ​ണ നി​യ​പ്ര​കാ​രം ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ക്യാ​ന്പ്

ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക് സൈ​ഡ് വീ​ൽ ഘ​ടി​പ്പി​ച്ച സ്കൂ​ട്ട​ർ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തു​ന്നു. ഗ്രാ​മ​സ​ഭാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ നാ​ളെ രാ​വി​ലെ 10ന് ​ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ എ​ത്ത​ണം. ഫോ​ണ്‍: 04936 207014.