റോഡ്് നവീകരണം ഇഴയുന്നു ; പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Wednesday, January 29, 2020 12:00 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ-​വാ​രാ​ന്പ​റ്റ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​സ്ലിം യൂ​ത്ത്ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ൽ​പ്പ​റ്റ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്ന് പ്ര​ക​ട​ന​മാ​യാ​ണ് പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് ധ​ർ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, റ​സാ​ഖ് ക​ൽ​പ്പ​റ്റ, റോ​ഡ് ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ എം.​എ. ജോ​സ​ഫ്, സ​ലിം മേ​മ​ന, എം.​പി ന​വാ​സ്, ഷ​മീം പാ​റ​ക്ക​ണ്ടി, നി​യോ​ജ​ക​മ​ണ്ഡ​ലം ട്ര​ഷ​റ​ർ സി.​കെ. അ​ബ്ദു​ൾ ഗ​ഫൂ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ജാ​സ​ർ പാ​ല​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വ​യ​നാ​ട് ജി​ല്ല​യി​ലെ ത​ന്നെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ ക​ൽ​പ്പ​റ്റ-​വാ​രാ​ന്പ​റ്റ പാ​ത​യു​ടെ പ്ര​വൃ​ത്തി സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ അ​നാ​സ്ഥ തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് യൂ​ത്ത്ലീ​ഗ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.
സം​സ്ഥാ​ന സ​ർ​ക്കാ​ർ 2017ൽ ​കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 56.5 കോ​ടി രൂ​പ വ​ക​യി​രു​ത്തി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്. കാ​സ​ർ​ഗോ​ഡു​ള്ള കു​ഡ്രോ​ളി ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത്. വ്യ​വ​സ്ഥ പ്ര​കാ​രം ര​ണ്ടു വ​ർ​ഷ​ത്തി​ന​കം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്ക​ണം. എ​ന്നാ​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ ഏ​ക​ദേ​ശം 25 ശ​ത​മാ​നം പ്ര​വൃ​ത്തി​യാ​ണ് ന​ട​ന്ന​ത്.
പ​ല റീ​ച്ചു​ക​ളി​ലാ​യി ഉ​പ ക​രാ​റു​കാ​രെ എ​ൽ​പ്പി​ച്ച പ്ര​വൃ​ത്തി തു​ട​ക്ക​ത്തി​ൽ വേ​ഗ​ത്തി​ൽ ന​ട​ന്നു​വെ​ങ്കി​ലും പീ​ന്നീ​ട് മ​ന്ദ​ഗ​തി​യി​ലാ​യി. ഇ​തി​നി​ടെ സ്ഥ​ലം ഉ​ട​മ​ക​ൾ ന​ൽ​കി​യ കേ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വൃ​ത്തി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു പ്ര​വൃ​ത്തി ന​ട​ത്താ​ത്ത​തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കി​ഫ്ബി​യും സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി. ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ ശ​ക്ത​മാ​യ ഇ​പെ​ട​ലി​നെ​ത്തു​ട​ർ​ന്നു കി​ഫ്ബി സ്റ്റോ​പ്പ്മെ​മ്മോ നീ​ക്കി​യ മു​റ​യ്ക്കു പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും വേ​ഗ​ത​യി​ല്ല.
റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​മൂ​ലം ജ​ന​ങ്ങ​ൾ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​തി​രൂ​ക്ഷ​മാ​ണ് പൊ​ടി​ശ​ല്യം. കു​ട്ടി​ക​ള​ക്കം നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​ല​ർ​ജി​ക്കു ചി​കി​ത്സ നേ​ടു​ന്ന​ത്. റോ​ഡി​ൽ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും ക​ഐ​സ്ആ​ർ​ടി​സി​യും. കു​ഴി​ക​ൾ നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ ഓ​ടു​ന്ന ബ​സു​ക​ൾ അ​ടി​ക്ക​ടി കേ​ടാ​കു​ക​യാ​ണ്. ഇ​ന്ധ​ന​ച്ചെ​ല​വും വ​ർ​ധി​ച്ചു. നി​ശ്ചി​ത സ​മ​യ​ത്തി​ൽ സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഡ്രൈ​വ​ർ​മാ​ർ​ക്കു ക​ഴി​യു​ന്നി​ല്ല. ക​ന​ത്ത ന​ഷ്ടം സ​ഹി​ച്ചാ​ണ് ബ​സു​ട​മ​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. പ്ര​ശ്നം ഇ​ത്ര രൂ​ക്ഷ​മാ​യി​ട്ടും ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ റോ​ഡ് പ്ര​വൃ​ത്തി ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നു ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. റോ​ഡ് പ്ര​വൃ​ത്തി ക​രാ​ർ കാ​ല​വ​ധി​ക്കു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി ജ​ന​ങ്ങ​ളു​ടെ ദു​രി​തം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് യൂ​ത്ത്ലീ​ഗ് പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.