ന​ഖ്ശ​ബ​ന്ദി​യ്യ ത്വ​രി​ഖ​ത്ത് സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ നി​ല​യം ഉ​ദ്ഘാ​ട​ന​വും സ​മൂ​ഹ വി​വാ​ഹവും
Wednesday, January 29, 2020 12:00 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ആ​ത്മീ​യ സം​ഘ​ട​ന​യാ​യ ന​ഖ്ശ​ബ​ന്ദി​യ്യ ത്വ​രി​ഖ​ത്ത് പു​ത്ത​ൻ കു​ന്ന് ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി ര​ണ്ടി​ന് സ​മൂ​ഹ വി​വാ​ഹ​വും വി​ദ്യാ​ഭ്യാ​സ നി​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്ത്രീ​ധ​ന​ത്തി​ന്‍റെ വി​ല​പേ​ശ​ലി​ല്ലാ​തെ വി​വാ​ഹ ചെ​ല​വു​ക​ളു​ടെ അ​മി​ത ഭാ​ര​മി​ല്ലാ​തെ ആ​ഭ​ര​ണ​ങ്ങ​ളു​ടെ ആ​ഡം​ബ​ര​മി​ല്ലാ​തെ​യും ദ​രി​ദ്ര​നെ​ന്നോ സ​ന്പ​ന്ന​നെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ പ്ര​സ്ഥാ​ന​ത്തി​ലെ ആ​ളു​ക​ൾ​ക്ക് മം​ഗ​ല്യ​സൗ​ഭാ​ഗ്യം നേ​ടി​കൊ​ടു​ക്കു​ക​യാ​ണ് സ​മൂ​ഹ വി​വാ​ഹം​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​മൂ​ഹ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ 9.30-ന് ​വി​ദ്യാ​ഭ്യ​സ സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ഒ​ന്നാം സ​മൂ​ഹ വി​വാ​ഹ​ത്തി​ലെ വ​ധു​വ​ര​ൻ​മാ​രു​ടെ ര​ണ്ട് മ​ക്ക​ൾ അ​ട​ക്കം വി​വി​ധ സ​മൂ​ഹ വി​വാ​ഹ​ങ്ങ​ളി​ലൂ​ടെ മം​ഗ​ല്യ​ഭാ​ഗ്യം ല​ഭി​ച്ച​വ​രു​ടെ 16 സ​ന്താ​ന​ങ്ങ​ളും പു​ത്ത​ൻ കു​ന്ന് ന​ട​ക്കു​ന്ന സ​മൂ​ഹ വി​വാ​ഹ​ത്തി​ൽ വ​ധു​വ​ര​ൻ​മാ​രാ​യി എ​ത്തും.
വ​ധു​വ​ര​ൻ​മാ​ർ അ​ണി​യു​ന്ന മം​ഗ​ല്യ വ​സ്ത്ര​ങ്ങ​ൾ മു​ൻ സ​മൂ​ഹ​വി​വാ​ഹ​ങ്ങ​ളി​ലെ വ​ധു​വ​ര​ൻ​മാ​രു​ടെ ഉ​പ​ഹാ​ര​മാ​ണ്. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പു​ത്ത​ൻ​കു​ന്ന് ശാ​ഖ പ്ര​സി​ഡ​ന്‍റ് പി.​എ. അ​ല​വി, സെ​ക്ര​ട്ട​റി സി.​എ. നാ​സ​ർ, എ​ൻ.​കെ.​കാ​ദ​ർ, നാ​സ​ർ​ചേ​ല​ക്കോ​ത്ത്, സി.​എ. റ​ഫീ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.