ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​യാ​ത്ര നാ​ളെ ക​ൽ​പ്പ​റ്റ​യി​ൽ
Wednesday, January 29, 2020 12:00 AM IST
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ​ഗാ​ന്ധി എം​പി ന​യി​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​യാ​ത്ര നാ​ളെ ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കും. മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ ര​ക്ഷ​സാ​ക്ഷി​ത്വ​ദി​ന​മാ​യ 30ന് ​രാ​ജ്യം ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​മാ​യി ആ​ച​രി​ക്കും. ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​നും ജാ​തി​മ​ത​ചി​ന്ത​ക​ൾ​ക്കും അ​തീ​ത​മാ​യി ജ​ന​ങ്ങ​ൾ അ​ണി​നി​ര​ന്ന് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചാ​ണ് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി എം​പി ന​യി​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​യാ​ത്ര ന​ട​ത്തു​ന്ന​ത്. രാ​വി​ലെ 9.30ന് ​ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ എ​ച്ച്എ​സ്എ​സ് പ​രി​സ​ര​ത്തു നി​ന്നും ആ​രം​ഭി​ക്കു​ന്ന യാ​ത്ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം രാ​ഹു​ൽ​ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഴു​വ​ൻ മ​തേ​ത​ര​ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും അ​ണി​ച്ചേ​ര​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി.​എ ക​രീം, ക​ണ്‍​വീ​ന​ർ എ​ൻ.​ഡി അ​പ്പ​ച്ച​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.