പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ന​കം ഗൂ​ഡ​ല്ലൂ​ർ കോ​ട​തി​യി​ൽ ജ​ഡ്ജി​യെ നി​യ​മി​ക്കും
Wednesday, January 29, 2020 12:01 AM IST
ഗൂ​ഡ​ല്ലൂ​ർ: പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ന​കം ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ കോ​ട​തി​ക​ളി​ൽ ജ​ഡ്ജി​മാ​രെ നി​യ​മി​ക്കു​മെ​ന്ന് ചെ​ന്നൈ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് അ​മ​രേ​ശ്വ​ർ പ്ര​ദാ​പ് സാ​ഹി അ​റി​യി​ച്ച​താ​യി ഗൂ​ഡ​ല്ലൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജി​ല്ലാ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ബാ​ബു, ഗൂ​ഡ​ല്ലൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സൈ​നു​ൽ ബാ​ബു, ​എ.​സി. ചാ​ക്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ചീ​ഫ് ജ​സ്റ്റി​സി​നെ​യും നീ​ല​ഗി​രി ഇ​ൻ​ചാ​ർ​ജ് ഹൈ​ക്കോ​ട​തി ജ​ഡ്ജി കൃ​പാ​ക​ര​നെ​യും നേ​രി​ൽ ക​ണ്ട് ച​ർ​ച്ച ന​ട​ത്തി നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. ജ​ഡ്ജി​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗൂ​ഡ​ല്ലൂ​ർ കോ​ട​തി​ക്ക് മു​ന്പി​ൽ അ​ഭി​ഭാ​ഷ​ക​ർ നി​രാ​ഹാ​ര സ​മ​ര​വും ധ​ർ​ണ​യും ന​ട​ത്തി​യി​രു​ന്നു. ഗൂ​ഡ​ല്ലൂ​ർ കോ​ട​തി​യി​ൽ മൂ​ന്ന് ജ​ഡ്ജി​മാ​രു​ടെ ഒ​ഴി​വു​ക​ളും പ​ന്ത​ല്ലൂ​ർ കോ​ട​തി​യി​ൽ ഒ​രു ജ​ഡ്ജി​യു​ടെ ഒ​ഴി​വു​മാ​ണു​ള്ള​ത്.