തിരുനാൾ
Saturday, February 22, 2020 12:09 AM IST
സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി ദേ​വാ​ല​യ​ം

പു​ല്‍​പ്പ​ള്ളി:​ മീ​ന​ങ്ങാ​ടി സെന്‍റ് ഫ്രാൻസിസ് അ​സീ​സി ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്റെ​യും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്റെ​യും സം​യു​ക്ത തി​രു​നാ​ള്‍ തു​ട​ങ്ങി. വി​കാ​രി ഫാ.​ജോ​സ​ഫ് ഇ​ല്ലി​മൂ​ട്ടി​ല്‍ കൊ​ടി​യേ​റ്റി. ഇ​ന്നു വൈ​കു​ന്നേ​രം 4.30നു ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ ജോ​ജോ ച​ക്കും​മൂ​ട്ടി​ല്‍. രാ​ത്രി ഏ​ഴി​നു പ്ര​ദ​ക്ഷി​ണം. 8.30നു ​സ്‌​നേ​ഹ​വി​രു​ന്ന്. നാ​ളെ രാ​വി​ലെ 8.30നു ​കാ​ഴ്ച​വ​യ്പ്പ്. ഒ​മ്പ​തി​നു തി​രു​നാ​ള്‍ ഗാ​ന​പൂ​ജ-​ഫാ. സോ​ണി ഇ​ട​ശേ​രി​യി​ല്‍. 11നു ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. 12നു ​നേ​ര്‍​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു കൊ​ടി​യി​റ​ക്ക്.