പുല്‌പ്പള്ളിയില്‌ വിൻസന്‍റ് ഡിപോള്‌ ശാഖ രൂപീകരിച്ചു
Saturday, February 22, 2020 10:45 PM IST
മാ​ന​ന്ത​വാ​ടി: ബ​ത്തേ​രി രൂ​പ​ത​യി​ലെ പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ സെ​ന്‍റ് ജോ​ർ​ജ് കോ​ണ്‍​ഫ്ര​ൻ​സ് എ​ന്ന പേ​രി​ൽ പു​തി​യ ശാ​ഖ രൂ​പീ​ക​രി​ച്ചു. ദി​വ്യ​ബ​ലി​ക്കു ശേ​ഷം പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റും ബ​ത്തേ​രി, മാ​ണ്ഡ്യ രൂ​പ​ത​ക​ളു​ടെ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​റു​മാ​യ അ​ഗ​സ്റ്റി​ൻ കൊ​ടി​യം​കു​ന്നേ​ൽ പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി.​ജെ. അ​ല​ക്സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഭാ​രാ​വാ​ഹി​ക​ളാ​യി ജോ​ർ​ജ് പ​ര​ന്തു​വ​യ​ൽ (പ്ര​സി​ഡ​ന്‍റ്), തോ​മ​സ് ന​ല്ലേ​റി​യി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷൈ​ജു പ്ലാ​ക്കാ​ട്ട് (സെ​ക്ര​ട്ട​റി), ലാ​ലി ബി​ജു മ​റ​വം​ക​ണ്ടം (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), മേ​രി നെ​ല്ലി​വി​ള (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.