എം​എ​ല്‍​എ​യു​ടെ ക​ത്ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണെ​ന്ന്
Tuesday, February 25, 2020 12:14 AM IST
ക​ല്‍​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766ന് ​പ​ക​ര​മാ​യി നി​ല​വി​ല്‍ ചി​ത്ര​ത്തി​ലി​ല്ലാ​ത്ത​തും നി​ബി​ഡ​ വ​ന​വും ക​ടു​വാ​സ​ങ്കേ​ത​വുമാ​യ ബ​ന്ദി​പ്പൂ​ര്‍ വ​ന​മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള​തു​മാ​യ വ​ള്ളു​വാ​ടി - ചി​ക്ക​ബ​ര്‍​ഗി പാ​ത വെ​ട്ടി​യു​ണ്ടാ​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ യു​ടെ പേ​രി​ല്‍ മ​ന്ത്രി​ക്ക് ന​ല്‍​കി​യ ക​ത്ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ല പ്ര​സി​ഡ​ന്‍റ്കെ.​ജെ. ദേ​വ​സ്യ ചൂ​ണ്ടി​ക്കാ​ട്ടി.
എം​എ​ല്‍​എ​യെ ച​തി​ച്ച​താ​രാ​ണെ​ന്ന് തു​റ​ന്ന് പ​റ​യാ​ന്‍ അ​ദ്ദേ​ഹം ത​യാ​റാ​ക​ണം. 10 വ​ര്‍​ഷ​മാ​യി രാ​ത്രി​യാ​ത്ര നി​രോ​ധം തു​ട​ര്‌ന്നു.ഇതില്‌ ഒ​മ്പ​ത് കൊ​ല്ല​വും ഇ​ദ്ദേ​ഹം എം​എ​ല്‍​എ​യായിരുന്നു.കേ​ര​ള നി​യ​മ​സ​ഭ ദേ​ശീ​യ പാ​ത 766ന് ​ബ​ദ​ല്‍​പാ​ത ഇ​ല്ലാ​യെ​ന്ന് ഐ​ക​ക​ണ്ഠേ​ന പ്ര​മേ​യം പാ​സാ​ക്കി കേ​ന്ദ്ര​ത്തി​ന് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​തും അ​തി​ല്‍ ഒ​പ്പി​ട്ട​തും അദ്ദേ​ഹം ത​ന്നെ​യാ​ണ്. ദേ​ശീ​യ​പാ​ത 766ന് ​ബ​ദ​ല്‍​പാ​ദ ഇ​ല്ലാ​യെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ചെ​യ​ര്‍​മാ​നാ​യ ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി ച​രി​ത്ര സ​മ​ര പ​ര​മ്പ​ര ന​ട​ത്തി​യ​താ​ണ്.
ഈ ​കാ​ല​യ​ള​വി​ല്‍ ദേ​ശീ​യ​പാ​ത 766 അ​ട​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ക്ഷി​പ്ത താ​ല്പ​ര്യം മാ​ത്രം വച്ച് പു​ല​ര്‍​ത്തു​ന്ന ഒ​രു ചെ​റു​ഗ്രൂ​പ്പ്ഉ​ന്ന​യി​ച്ചി​രു​ന്നു. 2012ല്‍ ​ഇ​വ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍ ​കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ വേ​ണ്ടി സ​മ​ര്‍​പ്പി​ച്ച സത്യവാങ്മൂലത്തില്‌ മു​ത്ത​ങ്ങ മു​ത​ല്‍ മ​ദ്ദൂ​ര്‍ (ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി) വ​രെ റോ​ഡ് അ​ട​ച്ചു​പൂ​ട്ടാ​മെ​ന്ന് എ​ഴു​തി ന​ല്‍​കി​.
യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് അ​ന്ന​ത്തെ ലോ​ക്‌​സ​ഭാം​ഗം എം.​ഐ. ഷാ​ന​വാ​സ​ട​ക്കം ഇ​വ​രെ​യാ​ണ് സു​പ്രീം കോ​ട​തി​യി​ലെ സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​രു​ടെ മു​മ്പി​ല്‍ കേ​സി​നാ​വ​ശ്യ​മാ​യ വി​വ​രം ന​ല്‍​കാ​ന​യ​ച്ച​ത്. ദേ​ശീ​യ പാ​ത 766 അ​ട​ക്കു​മെ​ന്ന ഭീ​തി​യു​ണ്ടാ​യ​പ്പോ​ള്‍ കേ​ര​ള സ​ര്‍​ക്കാ​രി​ന് മു​മ്പി​ല്‍ നി​വേ​ദ​നം ന​ല്‍​കാ​നു​ള്ള സം​ഘ​ത്തി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​ക്ക​ബ​ര്‍​ഗി റോ​ഡി​നാ​യി വാ​ദി​ച്ച​തും അ​തി​ല്‍​പി​ന്നെ ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി പൊ​ളി​ക്കാ​ന്‍ എം​എ​ല്‍​എ​യി​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യ​തും ഇ​വ​രാ​ണ്.
നാ​ടൊ​ട്ടാ​കെ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രു​ടെ ക​ള്ള​ക്ക​ളി തി​രി​ച്ച​റി​ഞ്ഞ​പ്പോ​ള്‍ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ എം​എ​ല്‍​എ​ക്ക് തി​രു​ത്തേ​ണ്ടി വ​ന്നി​രി​ക്കു​ന്നു. വൈ​കി​യാ​ണെ​ങ്കി​ലും തെ​റ്റു​തി​രു​ത്തി എ​ന്‍​എ​ച്ച് 766 ദേ​ശീ​യ​പാ​ത ഗ​താ​ഗ​ത സം​ര​ക്ഷ​ണ സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ എം​എ​ല്‍​എ ത​യാ​റാ​വു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു.