വയനാട്ടിലെ കുരങ്ങുപനി: ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണമെന്ന് ജി​ല്ലാ ക​ള​ക്ട​ര്‍
Tuesday, February 25, 2020 12:17 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ല്‍ ര​ണ്ടു​മാ​സ​ത്തി​നി​ടെ കു​ര​ങ്ങു​പ​നി ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ര​ങ്ങു​പ​നി​ക്കെ​തി​രെ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ ഏ​ഴ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. വ​ന​സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ലും പ​ട്ടി​ക വ​ര്‍​ഗ സ​ങ്കേ​ത​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കു​ണ്ടാ​കു​ന്ന പ​നി ക​രു​ത​ലോ​ടെ കാ​ണ​ണം. പ​നി, മ​റ്റ് അ​സു​ഖ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം. ട്രൈ​ബ​ല്‍ പ്ര​മോ​ട്ട​ര്‍​മാ​രും ഇ​ക്കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ ന​ല്‍​ക​ണം. ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ചി​കി​ത്സ ന​ല്‍​കാ​ന്‍ സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
വ​ന​ത്തി​നു​ള്ളി​ല്‍ ജോ​ലി​ക്ക് പോ​കു​ന്ന​വ​രും വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​വ​രും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. പ​നി​യു​ള്ള​വ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ തേ​ട​ണം. സ്വ​യം ചി​കി​ത്സ​ക്ക് മു​തി​ര​രു​ത്. വി​റ​കി​നാ​യും മ​റ്റും വ​ന​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​രും രോ​ഗം പ​ക​രാ​നി​ട​യു​ള്ള വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന പ​ട്ടി​ക വ​ര്‍​ഗ കോ​ള​നി​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. ശ​രീ​രം മൂ​ടു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്ക​ണം. കാ​ട്ടു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മേ​യാ​ന്‍ വി​ടു​ന്ന മൃ​ഗ​ങ്ങ​ളി​ല്‍ രോ​ഗ​പ്ര​തി​രോ​ധ ലേ​പ​നം പൂ​ശ​ണം. ഈ ​ലേ​പ​നം വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​ക​ളി​ല്‍ ല​ഭ്യ​മാ​ണ്.
വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വാ​ച്ച​ര്‍​മാ​രും ഫ​യ​ര്‍​ലൈ​ന്‍ വ​ര്‍​ക്ക​ര്‍​മാ​രും വ​ന​ത്തി​ല്‍ മ​റ്റു ജോ​ലി​ക്കാ​യി നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രും കു​ര​ങ്ങു​പ​നി പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്ക​ണം. കാ​ട് സ​ന്ദ​ര്‍​ശി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണ​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ര​ങ്ങു​പ​നി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടേ​യും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വി​ളി​ക്കും.
കു​ര​ങ്ങ് ച​ത്ത് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ലു​ട​ന്‍ വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം. ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​ര്‍ 04936 204151 ടോ​ള്‍ ഫ്രീ 1077.