ബ​ത്തേ​രി എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ലേ​ക്കു നാ​ളെ എ​ൽ​ഡി​എ​ഫ് മാ​ർ​ച്ച്
Thursday, February 27, 2020 12:37 AM IST
ക​ൽ​പ്പ​റ്റ: ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ ബ​ത്തേ​രി എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍റെ ഓ​ഫീ​സി​ലേ​ക്കു എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ മാ​ർ​ച്ച് ന​ട​ത്തും. ദേ​ശീ​യ​പാ​ത 766ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു ജി​ല്ല​യി​ൽ ന​ട​ന്ന
ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തെ വ​ഞ്ചി​ച്ച ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി വ​യ്ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​ച്ചെ​ന്നു എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​വി. മോ​ഹ​ന​ൻ, നേ​താ​ക്ക​ളാ​യ പി. ​ഗ​ഗാ​റി​ൻ(​സി​പി​എം), സി.​എ​സ്. സ്റ്റാ​ൻ​ലി(​സി​പി​ഐ), ടി.​കെ. ഉ​മ്മ​ർ(​ജ​ന​താ​ദ​ൾ-​എ​സ്), സ​ണ്ണി മാ​ത്യു(​കേ​ര​ള കോ​ണ്‍​ഗ്ര​സ്), മു​ഹ​മ്മ​ദ് പ​ഞ്ചാ​ര(​ഐ​എ​ൻ​എ​ൽ), സി.​എം. ശി​വ​രാ​മ​ൻ(​എ​ൻ​സി​പി), കെ.​എ. സ്ക​റി​യ(​എ​ൽ​ജെ​ഡി) എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബ​ത്തേ​രി അ​സം​പ്ഷ​ൻ ജം​ഗ്ഷ​ൻ പ​രി​സ​ര​ത്തു രാ​വി​ലെ 10നു ​മാ​ർ​ച്ച് ആ​രം​ഭി​ക്കും.
ദേ​ശീ​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്ര നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സു​പ്രീം കോ​ട​തി​യി​ൽ കേ​ര​ളം സ​മ​ർ​പ്പി​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ബ​ദ​ൽ​പാ​ത​യാ​യി വ​ള്ളു​വാ​ടി-​ചി​ക്ക​ബ​ർ​ഗി-​ബേ​ഗൂ​ർ ബൈ​പാ​സും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു എം​എ​ൽ​എ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നു ക​ത്തു ന​ൽ​കി​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. ദേ​ശീ​യ​പാ​ത സം​ര​ക്ഷ​ണ​ത്തി​നു 2019 ഓ​ഗ​സ്റ്റ് 30നു ​രൂ​പീ​ക​രി​ച്ച സ​ർ​വ​ക​ക്ഷി ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യി​രു​ന്നു ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. ദേ​ശീ​യ​പാ​ത പൂ​ർ​ണ​മാ​യി അ​ട​യ്ക്കു​ന്ന​തി​നു നീ​ക്കം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​ര​ണം. ദേ​ശീ​യ​പാ​ത​യ്ക്കു ബ​ദ​ൽ ഇ​ല്ല എ​ന്ന നി​ല​പാ​ടാ​ണ് ആ​ക്ഷ​ൻ ക​മ്മി​റ്റി സ്വീ​ക​രി​ച്ച​ത്. ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ബ​ത്തേ​രി​യി​ൽ ഉ​പ​വാ​സ​വും 25ന് ​മൂ​ല​ഹ​ള​യി​ൽ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ​വും ന​ട​ത്തി. അ​തേ​മാ​സം 26 മു​ത​ൽ ബ​ത്തേ​രി സ്വ​ത​ന്ത്ര മൈ​താ​നി​യി​ൽ യു​വ​ജ​ന​ങ്ങ​ൾ ന​ട​ത്തി​യ നി​രാ​ഹാ​ര​സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​തും ആ​ക്ഷ​ൻ ക​മ്മി​റ്റി​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ ഫെ​ബ്രു​വ​രി 17നു ​പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നു പി​ന്നീ​ൽ ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ ഇ​ട​പെ​ട​ലാ​ണ്. ദേ​ശീ​യ​പാ​ത 766നു ​ബ​ദ​ൽ ഇ​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച​ത്.
ദേ​ശീ​യ​പാ​ത അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നെ​തി​രെ വ​യ​നാ​ട്ടു​കാ​ർ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 11നു ​ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ച​ത്. പു​തി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ​ള്ളു​വാ​ടി-​ചി​ക്ക​ബ​ർ​ഗി ബൈ​പാ​സും ബ​ദ​ൽ പാ​ത​യാ​യി നി​ർ​ദേ​ശി​ക്കു​ന്ന​തി​നു ഫെ​ബ്രു​വ​രി 12നു ​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി. പൊ​തു​വി​കാ​ര​ത്തി​നു വി​രു​ദ്ധ​മാ​യി മ​ന്ത്രി​ക്കു എം​എ​ൽ​എ ക​ത്തു​ന​ൽ​കി​യ​ത് ഫെ​ബ്രു​വ​രി 15നു ​ആ​ക്ഷ​ൻ ക​മ്മി​റ്റി നേ​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ൾ മു​ഖേ​ന ജ​ന​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രി​ക​യു​ണ്ടാ​യി. എ​ന്നാ​ൽ ബ​ദ​ൽ​പാ​ത നി​ർ​ദേ​ശി​ച്ചു ക​ത്തു ന​ൽ​കി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് എം​എ​ൽ​എ സ്വീ​ക​രി​ച്ച​ത്. എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ക​ത്തി​ന്‍റെ പ​ക​ർ​പ്പു സ​ന്പാ​ദി​ച്ച ഘ​ട്ട​ത്തി​ലാ​ണ് ക​ത്ത് താ​ൻ അ​റി​യാ​തെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി എ​ഴു​തി​യ​താ​ണെ​ന്ന വാ​ദ​വു​മാ​യി എം​എ​ൽ​എ രം​ഗ​ത്തു​വ​ന്ന​ത്. ഇ​തു കാ​പ​ട്യ​മാ​ണ്. ക​ത്തി​ലു​ള്ള ഒ​പ്പ് എം​എ​ൽ​എ​യു​ടേ​താ​ണ്. ക​ത്തും ഒ​പ്പും വ്യാ​ജ​മാ​യി​രു​ന്നു​വെ​ങ്കി​ൽ അ​തു ത​യാ​റാ​ക്കി​യ​വ​ർ​ക്കെ​തി​രെ എം​എ​ൽ​എ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മാ​യി​രു​ന്നു.
ദേ​ശീ​യ​പാ​ത അ​ട​ച്ചു​പൂ​ട്ടി​ക്കാ​നും അ​തി​ന്‍റെ പേ​രി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തു​ന്ന​തി​നും ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​ണ് എം​എ​ൽ​എ. 766ന് ​ബ​ദ​ൽ ഇ​ല്ലെ​ന്നും പാ​ത പൂ​ർ​ണ​മാ​യും സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം കേ​ര​ള നി​യ​മ​സ​ഭ ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി​യ​തു അ​വ​ഗ​ണി​ച്ചാ​ണ് എം​എ​ൽ​എ ബ​ദ​ൽ​പാ​ത നി​ർ​ദേ​ശി​ച്ച​ത്.
ബ​ഹു​ജ​ന സ​മ​ര​ത്തെ​യും അ​തി​നു നേ​തൃ​ത്വം ന​ൽ​കി​യ ആ​ക്ഷ​ൻ ക​മ്മി​റ്റി​യെ​യും വ​ഞ്ചി​ച്ച ബാ​ല​കൃ​ഷ്ണ നു ​എം​എ​ൽ​എ​യാ​യി തു​ട​രാ​നു​ള്ള അ​ർ​ഹ​ത ന​ഷ്ട​മാ​യി. എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ച് അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ടു മാ​പ്പു​പ​റ​യ​ണം.
മാ​ന​ന്ത​വാ​ടി-​മൈ​സൂ​രു റോ​ഡ് വി​ക​സി​പ്പി​ച്ചു ദേ​ശീ​യ​പാ​ത​യാ​ക്കു​ന്ന​തി​ൽ എ​ൽ​ഡി​എ​ഫി​ന് വി​യോ​ജി​പ്പി​ല്ല. പ​ക്ഷേ അ​തി​നെ ദേ​ശീ​യ​പാ​ത 766നു ​പ​ക​ര​മാ​യി അം​ഗീ​ക​രി​ക്കി​ല്ല. ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് തു​ട​ർ​ന്നും സ​ഹ​ക​രി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
രാ​ഹു​ൽ​ഗാ​ന്ധി എം​പി പൂ​ർ​ണ പ​രാ​ജ​യം: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി
ക​ൽ​പ്പ​റ്റ:​രാ​ഹു​ൽ​ഗാ​ന്ധി എം​പി പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ. പ്ര​സ്ക്ല​ബി​ൽ എ​ൽ​ഡി​എ​ഫ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​യി​രു​ന്നു രാ​ഹു​ൽ​ഗാ​ന്ധി​ക്കു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ വി​മ​ർ​ശ​നം.
കോ​ണ്‍​ഗ്ര​സി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യേ​ക്കാ​ൾ വ​ലി​യ നേ​താ​വി​ല്ല. പ​ക്ഷേ, അ​ദ്ദേ​ഹം ലോ​ക്സ​ഭ​യി​ൽ വ​യ​നാ​ട് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​തി​ന്‍റെ ഒ​രു ഗു​ണ​വും ജ​ന​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്നി​ല്ല. ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ ഒ​രു മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​റെ​ക്കാ​ൾ താ​ഴെ​യാ​ണ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പ്ര​ക​ട​നം. വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​മാ​ത്ര​മാ​ണ് എം​പി ഡ​ൽ​ഹി​യി​ൽ ഒ​രി​ട​പെ​ട​ൽ ന​ട​ത്തി​യ​ത്. അ​താ​ക​ട്ടെ അ​പ്ര​സ​ക്ത​വു​മാ​ണ്.
ദേ​ശീ​യ​പാ​ത വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി എ​ന്ത് ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നു യു​ഡി​എ​ഫ് വ്യ​ക്ത​മാ​ക്ക​ണം. ആ​ക്ഷ​ൻ ക​മ്മി​റ്റി നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലെ​ത്തി കൊ​ടു​ത്ത നി​വേ​ദ​നം കേ​ര​ള ഹൗ​സി​ലു​ണ്ടാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് കൊ​ടു​ത്തു എ​ന്ന​തൊ​ഴി​ച്ചാ​ൽ ദേ​ശീ​യ​പാ​ത വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​ര​യും കാ​ണാ​ൻ പോ​ലും എം​പി ത​യാ​റാ​യി​ല്ലെ​ന്നും ഗ​ഗാ​റി​ൻ പ​റ​ഞ്ഞു.