മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും
Friday, February 28, 2020 12:21 AM IST
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഉൗ​ട്ടി എ​ച്ച്പി​എ​ഫി​ൽ 447 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കു​ന്ന​ത്. വ​നം​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥ​ല​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സ്ഥാ​പി​ക്കു​ന്ന​ത്.
സ്ഥ​ല​ത്തി​ന് പ​ക​രം കോ​ത്ത​ഗി​രി​യി​ൽ സ്ഥ​ലം വ​നം​വ​കു​പ്പി​ന് കൈ​മാ​റാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ പ്ര​സ്തു​ത സ്ഥ​ലം സെ​ക്ഷ​ൻ 17-വി​ഭാ​ഗം ഭൂ​മി​യാ​ണെ​ന്നും ഇ​ത് പ​റ്റി​ല്ലെ​ന്നും പ​ക​രം സ്ഥ​ലം വേ​ണ​മെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സേ​ല​ത്ത് സ്ഥ​ലം ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി. പ്ര​വൃ​ത്തി​ക​ൾ അ​ടു​ത്ത ദി​വ​സം ആ​രം​ഭി​ക്കും