സു​ഗ​ന്ധ​ഗി​രി​യി​ലെ കു​ടും​ബ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ൽ
Friday, February 28, 2020 12:22 AM IST
വൈ​ത്തി​രി: സു​ഗ​ന്ധ​ഗി​രി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ൽ.
വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന​ക്കു​റ​വും വ​ന്യ​ജീ​വി ശ​ല്യ​വു​മാ​ണ് കൃ​ഷി മു​ഖ്യ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ക്കി​യ കു​ടും​ബ​ങ്ങ​ളെ വി​ഷ​മ​ത്തി​ലാ​ക്കി​യ​ത്.​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​താ​ണ് സു​ഗ​ന്ധ​ഗി​രി​യി​ലെ കു​ടും​ബ​ങ്ങ​ളി​ൽ അ​ധി​ക​വും.
2018,2019 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​കൃ​തി​ദു​ര​ന്തം കാ​ര്യ​മാ​യി ബാ​ധി​ച്ച സു​ഗ​ന്ധ​ഗി​രി​യി​ൽ കാ​പ്പി, കു​രു​മു​ള​ക്, അ​ട​യ്ക്ക വി​ള​വെ​ടു​പ്പ് പേ​രി​നു​മാ​ത്ര​മാ​ണ്. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ്, എ​ട്ട് വാ​ർ​ഡു​ക​ളി​ലാ​ണ് സു​ഗ​ന്ധ​ഗി​രി. ആ​ന ഉ​ൾ​പ്പെ​ടെ വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ് ഇ​വി​ടെ.
അ​ടി​മ​വേ​ല​യി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച ആ​ദി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു 1976ൽ ​തു​ട​ങ്ങി​യ സു​ഗ​ന്ധ​ഗി​രി ഏ​ലം പ്രൊ​ജ​ക്ട് പി​രി​ച്ചു​വി​ട്ടാ​ണ് പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കു ഭൂ​മി ന​ൽ​കി​യ​ത്. 356 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു അ​ഞ്ചേ​ക്ക​ർ വീ​ത​വും മ​റ്റു 22 കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ഏ​ക്ക​ർ വീ​ത​വും ഭൂ​മി​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
അ​ടു​ത്തി​ടെ​യാ​ണ് സു​ഗ​ന്ധ​ഗി​രി മേ​ഖ​ല​യി​ൽ വൈ​ദ്യു​തി എ​ത്തി​യ​ത്. റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യും കു​ടും​ബ​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്.