അ​ഞ്ചു​കു​ന്നു സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സെ​യി​ൽ​സ്മാ​ൻ നി​യ​മ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Friday, March 27, 2020 10:44 PM IST
മാ​ന​ന്ത​വാ​ടി: അ​ഞ്ചു​കു​ന്ന് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ തി​ര​ക്കി​ട്ടു ന​ട​ത്തി​യ സെ​യി​ൽ​സ്മാ​ൻ നി​യ​മ​ന​ത്തി​ൽ മു​സ്ലിം യൂ​ത്ത് ലീ​ഗ് പ​ന​മ​രം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. പ്ര​ഹ​സ​ന പ​രീ​ക്ഷ​യും ഇ​ന്‍റ​ർ​വ്യൂ​വും ന​ട​ത്തി​യാ​ണ് സെ​യി​ൽ​സ്മാ​ൻ ത​സ്തി​ക​യി​ലേ​ക്കു ആ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നു ആ​രോ​പി​ച്ചു. നി​യ​മ​ന​ത്തി​ൽ ക്ര​മ​ക്കേ​ടു ന​ട​ത്തി​യ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജാ​ബി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി.​പി. ല​ത്തീ​ഫ്, ട്ര​ഷ​റ​ർ എം.​കെ. അ​ഷ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

200 വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ഡോ. ​സി. ശ​ശി​മോ​ഹ​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം എ ​ഡി​എ​സ്പി ഗോ​പി​യു​ടെ മേ​ൽ നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ 200 വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി. 191 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.
ഉൗ​ട്ടി, ഗൂ​ഡ​ല്ലൂ​ർ, കു​ന്നൂ​ർ, കോ​ത്ത​ഗി​രി, കു​ന്താ, പ​ന്ത​ല്ലൂ​ർ തു​ട​ങ്ങി​യ ആ​റ് താ​ലൂ​ക്കു​ക​ളി​ലും പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്. ഉൗ​ട്ടി മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വൃ​ത്തി​ച്ച പ​തി​ന​ഞ്ച് ക​ട​ക​ൾ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.