ടൂ​റി​സ്റ്റ്ഹോം മാ​നേ​ജ​ർ​ക്കു മ​ർ​ദ​നം: എ​സ്ഐ​യെ സ്ഥ​ലം​മാ​റ്റി
Saturday, March 28, 2020 11:26 PM IST
പു​ൽ​പ്പ​ള്ളി: ടൗ​ണ്‍ പ​രി​സ​ര​ത്തെ വ​യ​നാ​ട് ല​ക്സ് ഇ​ൻ ടൂ​റി​സ്റ്റ്ഹോം മാ​നേ​ജ​ർ ര​ഞ്ജി​ത്ത്ദാ​സി​നു ടൗ​ണി​ൽ പോ​ലീ​സു​കാ​രു​ടെ മ​ർ​ദ​ന​മേ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​സ്ഐ​യെ സ്ഥ​ലം​മാ​റ്റി. മ​ർ​ദ​ന​ത്തി​നെ​തി​രെ ര​ഞ്ജി​ത്ത്ദാ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ടൂ​റി​സ്റ്റ്ഹോ​മി​ൽ​നി​ന്നു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ര​ഞ്ജി​ത്ത്ദാ​സി​നു മ​ർ​ദ​ന​മേ​റ്റ​ത്. ഡി​സി​ആ​ർ​ബി​യി​ലേ​ക്കാ​ണ് എ​സ്ഐ​ക്കു സ്ഥ​ലം​മാ​റ്റം.

അ​തി​നി​ടെ, ര​ഞ്ജി​ത്ത്ദാ​സി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ പു​ൽ​പ്പ​ള്ളി, സെ​ക്ര​ട്ട​റി സി​ജു പൗ​ലോ​സ്, ജോ​മ​റ്റ് സെ​ബാ​സ്റ്റ്യ​ൻ, ഷി​ബു കൃ​ഷ്ണ​ൻ, എ​ൽ​ദോ​സ് മ​ണ​ൽ​വ​യ​ൽ, ലി​ജോ ജോ​ർ​ജ് , സി​ദ്ദി​ഖ്, എ.​കെ. ശ​ര​ത് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ട ഉ​ദ്യോ​സ്ഥ​നെ സ്ഥ​ലം​മാ​റ്റി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് പോ​ലീ​സ് അ​ധി​കാ​രി​ക​ളോ​ടു ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്ഐ​യെ സ്ഥ​ലം​മാ​റ്റി​യ​തു പോ​ലീ​സി​ന്‍റെ വീ​ര്യം കെ​ടു​ത്തു​മെ​ന്നു അ​വ​ർ പ​റ​ഞ്ഞു.