അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​: ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ന​ഗ​ര​സ​ഭ
Monday, March 30, 2020 10:38 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ്യാ​പാ​രി​ക​ളു​ടെ​യും സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ​ല​ച​ര​ച്ച് സാ​ധ​ന​ങ്ങ​ൾ​ക്കും, പ​ഴം പ​ച്ച​ക്ക​റി​ക്കും വി​ല​കൂ​ട്ടി വാ​ങ്ങു​ന്നു​വെ​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​ത്.
അ​ധി​ക വി​ല വാ​ങ്ങു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ പ​രി​ശോ​ധ​നാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ക​ട​ക​ളിൽ വി​ല​വി​വ​ര ബോ​ർ​ഡു​ക​ൾ നി​ർ​ബ​ന്ധ​മാ​യും സ്ഥാ​പി​ക്ക​ണം.
വി​ല​വി​വ​ര പ​ട്ടി​ക​യി​ൽ നി​ന്നും വ്യ​ത്യ​സ്ഥ​മാ​യി വി​ല അ​ധി​കം വാ​ങ്ങു​ന്ന ക​ട​യു​ടെ വ്യാ​പാ​ര ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യും. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് വീ​ടു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കും.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​നകാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ, ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബാ​ബു അ​ബ്ദു​ൾ റ​ഹ്മാ​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​ലി​അ​സ്ഹ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സ​ർ പി.​വി. ജ​യ​പ്ര​കാ​ശ്, ന​ഗ​ര​സ​ഭ​യു​ടെ നോ​ഡ​ൽ ഓ​ഫീ​സ​ർ എം.​ആ​ർ. ര​വി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.