വ​യ​നാ​ട്ടി​ല്‌ ഇ​ന്ന് ര​ണ്ടുപേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Monday, March 30, 2020 10:40 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ര​ണ്ടു പേ​ർ​ക്ക് കൂ​ടി കോവി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ വ​യ​നാ​ട് ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ക​ന്പ​ള​ക്കാ​ട്, മൂപ്പൈ​നാ​ട് സ്വ​ദേ​ശി​ക​ളു​ടെ പ​രി​ശോ​ധ​ന​ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്.
ഇ​രു​വ​രും ഇ​തു​വ​രെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മൂപ്പൈ​നാ​ട് സ്വ​ദേ​ശി​യാ​യ 28 കാ​ര​ൻ ക​ഴി​ഞ്ഞ22 ന് ​ദു​ബാ​യി​ൽ നി​ന്ന് ഇ​കെ 568 നന്പ​ർ വി​മാ​ന​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലെ​ത്തി. അ​വി​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യി. തു​ട​ർ​ന്ന് ഇ​വി​ടെ നി​ന്ന് രാ​വി​ലെ 11.15നു​ള്ള 6ഇ7129 ​വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​ർ എ​ത്തി. അ​വി​ടെ നി​ന്നും സ്വ​ന്തം കാ​റി​ൽ വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി.
വീ​ട്ടി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് സു​ര​ക്ഷ​യെ​ക്ക​രു​തി കു​ടും​ബാം​ഗ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചി​രു​ന്നു. ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം 26 ന് ​ക​ൽ​പ്പ​റ്റ ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​കാ​നാ​യി ആം​ബു​ല​ൻ​സി​ൽ എ​ത്തു​ക​യും തു​ട​ർ​ന്ന് ഇ​തേ ആം​ബു​ല​ൻ​സി​ൽ വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യും ചെ​യ്തു.
ഇ​ന്ന​ലെ ല​ഭി​ച്ച പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ വൈ​കു​ന്നേ​ര​ത്തോ​ടെ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. ക​ന്പ​ള​ക്കാ​ട് സ്വ​ദേ​ശി​യാ​യ മ​ധ്യ​മ​വ​യ​സ്ക​ൻ ഐ​എ​ക്സ് 716 ന​ന്പ​ർ വി​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ 16നാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.
56 കാ​ര​നാ​യ ഇ​ദ്ദേ​ഹം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. വ​ര​ദൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​ത് 25നാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ റൂ​ട്ട് മാ​പ്പും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും ആ​രോ​ഗ്യ വ​കു​പ്പ് ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണ്. കോ​വി​ഡ്-19 രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ 1174പേ​ർ കൂ​ടി ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.
ഇ​തോ​ടെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 7906 ആ​യി. 12 പേ​ർ ആ​ശു​പ​ത്രി​യി​ലും 7894 പേ​ർ വീ​ടു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.