നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം: ഡ്രോ​ണ്‍ ഉ​പ​യോ​ഗ​ിച്ച് നി​രീ​ക്ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി
Thursday, April 2, 2020 10:53 PM IST
പു​ൽ​പ്പ​ള്ളി: ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും നി​രോ​ധ​നാ​ജ്ഞ​യു​ടെ​യും ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന​തി​നു കാ​മ​റ ഘ​ടി​പ്പി​ച്ച ഡ്രോ​ണ്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള നി​രീ​ക്ഷ​ണം പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി. മേ​ലെ അ​ങ്ങാ​ടി, താ​ഴെ അ​ങ്ങാ​ടി, അ​ത്തി​ക്കു​നി, താ​ന്നി​ത്തെ​രു​വ്, മ​ര​ക്ക​ട​വ്, മു​ള്ള​ൻ​കൊ​ല്ലി, പാ​ടി​ച്ചി​റ, ക​ന്പ​നി​ഗി​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡ്രോ​ണ്‍ സ​ഹാ​യ​ത്തോ​ടെ ഇ​ന്ന​ലെ നി​രീ​ക്ഷ​ണം ന​ട​ത്തി.
ഡ്രോ​ണ്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള നി​രീ​ക്ഷ​ണം വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നു എ​സ്ഐ അ​ജീ​ഷ്കു​മാ​ർ പ​റ​ഞ്ഞു. അ​നാ​വ​ശ്യ​ത്തി​നു വീ​ടി​നു പു​റ​ത്തു സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു അ​ദ്ദേ​ഹം അ​റി​യി​ച്ചു.