രോ​ഗി​ക​ൾ​ക്കാ​യി സൗ​ഖ്യം ടെ​ലിമെ​ഡി​സി​ൻ യൂ​ണി​റ്റ്
Thursday, April 2, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യ്ക്ക് പു​റ​ത്ത് നി​ന്ന് തു​ട​ർ​ചി​കി​ത്സ ല​ഭ്യ​മാ​വാ​ൻ സാ​ധി​ക്കാ​ത്ത രോ​ഗി​ക​ൾ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കു​ടം സൗ​ഖ്യം ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​നം ഒ​രു​ക്കി. രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​തെ ഡോ​ക്ട​റു​ടെ സേ​വ​നം വീ​ഡി​യോ കോ​ൾ വ​ഴി​യോ ഫോ​ണ്‍ വ​ഴി​യോ ല​ഭ്യ​മാ​ക്കും. ആ​ർ​സി​സി, ശ്രീ ​ചി​ത്ര, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​റ്റ് മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങി ജി​ല്ല​യ്ക്ക് പു​റ​ത്ത് നി​ന്ന് തു​ട​ർ​ചി​കി​ത്സ ന​ട​ത്തു​ന്ന രോ​ഗി​ക​ൾ​ക്കാ​ണ് ഈ ​സം​വി​ധാ​നം.
ജി​ല്ല​യി​ൽ മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ടെ​ലി മെ​ഡി​സി​ൻ യൂ​ണി​റ്റു​ക​ളു​ള്ള​ത്. ക്വാ​റ​ന്‍റൈൻ ഇ​ല്ലാ​ത്ത രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് സേ​വ​നം ല​ഭി​ക്കു​ക. തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ് സി​ ടി ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പും ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. എ​ല്ലാ​വി​ധ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ര​ണ്ട് വാ​നു​ക​ളും വി​ദ​ഗ്ദ പ​രി​ശീ​ല​നം ല​ഭി​ച്ച ഡോ​ക്ട​ർ​മാ​ര​ട​ങ്ങു​ന്ന സം​ഘ​ത്തേ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​ൽ​പ്പ​റ്റ എ​സ്കെഎം​ജെ ഹൈ​സ്കൂ​ൾ, മാ​ന​ന്ത​വാ​ടി ഗ​വ.​സ്കൂ​ൾ പ​രി​സ​ര​ത്തു​മാ​ണ് കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ടെ​ലി​മെ​ഡി​സി​ൻ സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 04936 203400 എ​ന്ന കാ​ൾ​സെ​ന്‍റ​ർ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. നേ​രി​ട്ട് ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലേ​ക്ക് രോ​ഗി​ക​ൾ എ​ത്ത​രു​ത്. നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​കെ. മു​ഹ​മ്മ​ദ് അ​സ്ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടെ​ലി മെ​ഡി​സി​ൻ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.