അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു വാ​ട്ട​ർ അ​ഥോ​റി​റ്റി ത​യാ​റാ​ക്കി​യ​തു 25,832 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ
Thursday, April 2, 2020 10:54 PM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തു അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ത​യാ​റാ​ക്കി​യ​തു 25,832 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ. പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത്.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളി​ലെ വെ​ള്ളം വി​ത​ര​ണ​ശൃം​ഖ​ല​യു​ടെ അ​പ​ര്യാ​പ്ത​ത​മൂ​ലം പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്പാ​ദ​ന ഘ​ട​ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന​തു​മാ​യ 128 പ​ദ്ധ​തി​ക​ളു​ടെ വി​ത​ര​ണ​ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കാ​ണ് നി​ല​വി​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
ഉ​ത്പാ​ദ​ന ഘ​ട​ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ 128 പ​ദ്ധ​തി​ക​ളു​ടെ വി​ത​ര​ണ​ശൃം​ഖ​ല സ്ഥാ​പി​ക്കു​ന്ന​തി​നു 11,340 കോ​ടി രൂ​പ ചെ​ല​വാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഈ ​പ്ര​വൃ​ത്തി​ക​ൾ​ക്കു ധ​ന​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി അം​ഗീ​കാ​രം നേ​ട​ണം. പ്ര​വൃ​ത്തി​ക​ളു​ടെ എ​ൻ​ജി​നീ​യ​റിം​ഗ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​വ​രി​ക​യാ​ണ്. ഫ​ണ്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്കു പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തും.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ എ​ല്ലാ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ടെ​യും പൂ​ർ​ണ വി​നി​യോ​ഗം ഈ ​വേ​ന​ലി​ൽ ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. വേ​ന​ലി​ലെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തും വി​ത​ര​ണ​ശൃം​ഖ​ല സ്ഥാ​പി​ക്കാ​ത്തു​തു​മാ​യ പ​ദ്ധ​തി​ക​ളു​ടെ ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളി​ലെ വെ​ള്ളം ടാ​ങ്ക​ർ ലോ​റി​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു വെ​ന്‍റിം​ഗ് പോ​യി​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു അ​ഥോ​റി​റ്റി ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.
ജ​ല​ല​ഭ്യ​ത കു​റ​വു​വ​രാ​ൻ സാ​ധ്യ​ത​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഇ​ൻ ടേ​ക്ക് പോ​യി​ന്‍റി​നു സ​മീ​പം താ​ത്കാ​ലി​ക ത​ട​യ​ണ​ക​ളും നീ​ർ​ച്ചാ​ലു​ക​ളും നി​ർ​മി​ച്ചു സ്രോ​ത​സു​ക​ളി​ൽ ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളു​ടെ സ്ഥാ​പി​ത​ശേ​ഷി പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ണ വി​നി​യോ​ഗം ജ​ല​ല​ഭ്യ​ത അ​നു​സ​രി​ച്ചു ഉ​റ​പ്പാ​ക്കു​ന്ന​തി​നു സു​സ്ഥി​ര​ത പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന പ്ലാ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു വി​വി​ധ പ്ര​വൃ​ത്തി​ക​ൾ​ക്കു അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ മ​ലി​ന​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നു മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും വെ​ള്ള​ത്തി​ന്‍റെ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നും ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. കേ​ടു​പാ​ടു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ച്ചു കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​തു ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
ജ​ല​നി​ധി ഒ​ന്ന്, ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന​ത്തു 227 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​ഭാ​വ​നം ചെ​യ്ത​തി​ൽ ഇ​തു​വ​രെ ക​മ്മീ​ഷ​ൻ ചെ​യ്ത 5,879 പ​ദ്ധ​തി​ക​ളി​ലൂ​ടെ 4,51,966 കു​ടും​ബ​ങ്ങ​ൾ​ക്കു ജ​ലം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. വേ​ന​ലി​ലെ ജ​ല​ല​ഭ്യ​ത​ക്കു​റ​വും വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര പ്ര​ശ്ന​ങ്ങ​ളും ബ​ൾ​ക്ക് വാ​ർ​ട്ട​ർ സ​പ്ലൈ പ​ദ്ധ​തി​ക​ളി​ൽ​നി​ന്നു ക​രാ​ർ പ്ര​കാ​ര​മു​ള്ള വെ​ള്ളും കി​ട്ടാ​ത്ത​തും ചി​ല സ്കീ​മു​ക​ളു​ടെ ശേ​ഷി പൂ​ർ​ണ​തോ​തി​ൽ വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ല​ജീ​വ​ൻ സ​മീ​ക്ഷ പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ ഗാ​ർ​ഹി​ക ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​സ്ഥാ​ന​ത്തു ന​ട​ന്നു​വ​രി​ക​യാ​ണ്. ഫം​ഗ്ഷ​ണ​ൽ ഹൗ​സ് ഹോ​ൾ​ഡ് ടാ​പ്പ് ക​ണ​ക്ഷ​നി​ലൂ​ടെ പ്ര​തി​ദി​നം 55 ലി​റ്റ​ർ ആ​ളോ​ഹ​രി ഉ​പ​യോ​ഗം ക​ണ​ക്കാ​ക്കി ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും 2014 ഓ​ടെ ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച​താ​ണ് ജ​ല​ജീ​വ​ൻ സ​മീ​ക്ഷ പ​ദ്ധ​തി.
സം​സ്ഥാ​ന​ത്തു ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ടെ വി​ത​ര​ണ​ശൃം​ഖ​ല​ക​ളി​ൽ​നി​ന്നു ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നും ജ​ല​വി​ത​ര​ണ​ക്കു​ഴ​ലു​ക​ൾ ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ത​ര​ണ ശൃം​ഖ​ല സ്ഥാ​പി​ച്ചു ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നു​മു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്കു അ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നും നീ​ക്കം ന​ട​ന്നു​വ​രി​ക​യാ​ണ്.