അ​ഗ​തി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​ദ്ധ​തി​യു​മാ​യി കു​ടും​ബ​ശ്രീ
Sunday, April 5, 2020 11:05 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ കാ​ല​ത്ത് അ​ഗ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യ​ക പ​ദ്ധ​തി​യാ​രം​ഭി​ച്ചു. പ്രാ​യ​മാ​യ അ​ഗ​തി​കു​ടും​ബ​ങ്ങ​ളെ പ്ര​ത്യേ​കം പ​രി​ച​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​വ​ർ​ത്ത​നം. അ​ഗ​തി ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ട്ട വൃ​ദ്ധ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും തു​ട​ർ​സ​ഹാ​യം ന​ൽ​കു​ന്ന​തി​നും പ​ദ്ധ​തി​യു​ടെ ഭ​ഗ​മാ​യി സം​വി​ധാ​ന​മൊ​രു​ക്കി.
ആ​ശ്ര​യ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും നി​ല​വി​ലെ കൊ​റോ​ണ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ക​യും ചെ​യ്യും. പ​ട്ടി​ക​വ​ർ​ഗ്ഗ വി​ഭാ​ഗ​ത്തി​ലു​ള്ള ആ​ശ്ര​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കു​ന്ന​തി​ന് കു​ടും​ബ​ശ്രീ ആ​നി​മേ​റ്റ​ർ​മാ​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ആ​രോ​ഗ്യം, അ​തി​ജീ​വ​ന ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ന്ന​തി​ന് ചോ​ദ്യാ​വ​ലി​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ലെ മു​ഴ​വ​ൻ അ​ഗ​തി കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സി​ഡി​എ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​ന​വും ന​ട​ന്നു വ​രു​ന്നു​ണ്ട്.

ജീ​വ​ന​ക്കാ​ർ​ക്കാ​യി
ഗൗ​ണു​ക​ൾ
നി​ർ​മി​ക്കു​ന്നു

ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 രോ​ഗ പ്ര​തി​രോ​ധ​ത്തി​ലും ചി​കി​ത്സ​യി​ലും വ്യാ​പൃ​ത​രാ​വു​ന്ന ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ കു​റ​ഞ്ഞ​നി​ര​ക്കി​ൽ ഗൗ​ണു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്നു. ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, അ​റ്റ​ൻ​ഡ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ജോ​ലി​സ​മ​യ​ങ്ങ​ളി​ൽ ധ​രി​ക്കാ​നാ​ണ് ഗൗ​ണു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്.
ക​ണി​യാ​ന്പ​റ്റ ചേ​ല അ​പ്പാ​ര​ൽ പാ​ർ​ക്ക്, മു​ട്ടി​ൽ ഫാ​ഷ​ൻ നെ​റ്റ് എ​ന്നീ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളാ​ണ് 3,200 ഗൗ​ണു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ന​കം നി​ർ​മി​ച്ച ഗൗ​ണു​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ഏ​റ്റു​വാ​ങ്ങി ആ​രോ​ഗ്യ വ​കു​പ്പി​ന് കൈ​മാ​റി.

ആ​രോ​ഗ്യ വ​കു​പ്പി​ന്
താ​ങ്ങാ​യി ടൂ​റി​സം
ജീ​വ​ന​ക്കാ​ർ

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന് താ​ങ്ങാ​യി ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ജീ​വ​ന​ക്കാ​ർ. കോ​വി​ഡ് കെ​യ​ർ ആ​ശു​പ​ത്രി​യാ​യി മാ​റ്റി​യ ജി​ല്ലാ ആ​ശു​പ​ത്രി​ക്കു പു​റ​മേ ജി​ല്ലി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ൾ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ്, ഐ​ഡി​എ​സ്പി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 69 ജീ​വ​ന​ക്കാ​രാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം സേ​വ​ന രം​ഗ​ത്തു​ള​ള​ത്. ശു​ചീ​ക​ര​ണം, ഡാ​റ്റാ എ​ൻ​ട്രി, സ്റ്റോ​ർ കീ​പ്പിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് ഇ​വ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​നു കീ​ഴി​ലു​ള​ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലും ദി​വ​സ​വേ​ത​ന​ത്തി​ലും ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണി​വ​ർ.
കോ​വി​ഡ് രോ​ഗ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ച​തോ​ടെ​യാ​ണ് ഇ​വ​രെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാ​നും വേ​ത​നം ഉ​റ​പ്പ​ക്കാ​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത്.

കാ​ർ​ഡി​ല്ലാ​ത്ത
കു​ടും​ബ​ങ്ങ​ൾ​ക്ക്
റേ​ഷ​ൻആ​ധാ​ർ വ​ഴി

ക​ൽ​പ്പ​റ്റ: റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ധാ​ർ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ റ​ഷീ​ദ് മു​ത്തു​ക്ക​ണ്ടി അ​റി​യി​ച്ചു.