673 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി
Sunday, April 5, 2020 11:06 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 673 പേ​ർ വീ​ടു​ക​ളി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. ഇ​ന്ന​ലെ മാ​ത്രം 75 പേ​ർ​ക്കാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്നു വി​ടു​ത​ലാ​യ​ത്. ജി​ല്ല​യി​ൽ 10,906 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ 74 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​. ജി​ല്ല​യി​ൽ ഇ​തി​ന​കം മൂ​ന്നു പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര​ട​ക്കം എ​ട്ടു പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ജി​ല്ല​യി​ൽ​നി​ന്നു പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ച സാം​പി​ളു​ക​ളി​ൽ 138 എ​ണ്ണ​ത്തി​ൽ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. എ​ട്ടു ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.

അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള
പാ​സി​ന് ഓ​ണ്‍​ലൈ​നായി
അ​പേ​ക്ഷി​ക്കാം

ഗൂ​ഡ​ല്ലൂ​ർ: അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വാ​ഹ​ന പാ​സി​ന് ഓ​ണ്‍​ലൈ​ൻ വ​ഴി അ​പേ​ക്ഷി​ക്കാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു. കൊ​വി​ഡ് 19 സ​മൂ​ഹ വ്യാ​പ​നം ത​ട​യാ​നാ​ണ് സ​ർ​ക്കാ​ർ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം പാ​സ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഫാ​ക്ട​റി വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​ണ് പ്ര​ത്യേ​ക പാ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​വാ​ഹം, ചി​കി​ത്സ, മ​ര​ണം എ​ന്നി​വ​ക്കാ​ണ് ഓ​ണ്‍​ലൈ​ൻ വ​ഴി അ​പേ​ക്ഷി​ക്കേ​ണ്ട​ത്. മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി​യോ, ക​ന്പ്യൂ​ട്ട​ർ വ​ഴി​യോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

നീ​ല​ഗി​രി​യി​ൽ 1089
പേ​ർ​ക്കെ​തി​രെ കേ​സ്

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 1089 പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. 770 പേ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മൊ​ത്തം 407 വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഓ​ണ്‍​ലൈ​ൻ കൗ​ണ്‍​സ​ലിം​ഗ്

അ​ന്പ​ല​വ​യ​ൽ: നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സൊ​സൈ​റ്റി ഫോ​ർ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ന്‍റ​ഗ്ര​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് കാ​തോ​രം എ​ന്ന പേ​രി​ൽ സൗ​ജ​ന്യ ഓ​ണ്‍​ലൈ​ൻ കൗ​ണ്‍​സ​ലിം​ഗ് ആ​രം​ഭി​ച്ചു. കോ​വി​ഡ് ഭീ​തി​യി​ൽ ക​ഴി​യു​ന്ന​വ​ർ, മ​ദ്യം ല​ഭി​ക്കാ​തെ മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ, കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളു​ടെ പ​രി​ഹാ​രം തേ​ടു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കു കാ​തോ​രം സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഫോ​ണ്‍: ഫോ​ണ്‍: 9400630647, 9656600233, 7907567402, 9497305518.