ത​രി​ശു​നി​ല​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി പ​ദ്ധ​തി​യു​മാ​യി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ
Friday, May 22, 2020 11:27 PM IST
മാ​ന​ന്ത​വാ​ടി: ത​രി​ശു​നി​ല​ങ്ങി​ൽ പൊ​ന്നു​വി​ള​യി​ക്കാ​ൻ പ​ദ്ധ​തി​ക​ളൊ​രു​ക്കി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ഗ​ര​സ​ഭ ആ​വി​ഷ്ക്ക​രി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ നെ​ൽ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​നാ​യി ത​രി​ശി​ലൊ​രു നെ​ൽ​പാ​ടം പ​ദ്ധ​തി​യി​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ നൂ​റ് ഏ​ക്ക​റി​ല​ധി​കം ത​രി​ശു​നി​ല​ങ്ങ​ളി​ലാ​ണ് നെ​ൽ​കൃ​ഷി ആ​രം​ഭി​ക്കു​ക.
നെ​ൽ​ക്കൃ​ഷി​ക്ക് മു​ൻ​കൈ​യെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഹെ​ക്ട​റി​ന് 40000 രൂ​പ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ ധ​ന​സ​ഹാ​യം ന​ൽ​കും. ആ​ധു​നി​ക സ​ന്പ്ര​ദാ​യ​ങ്ങ​ൾ​ക്കൊ​പ്പം പ​ര​ന്പ​രാ​ഗ​ത നാ​ട്ട​റി​വ് സാ​ധ്യ​ത​ക​ളും കൃ​ഷി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​യ്യു​ന്ന മു​ഴു​വ​ൻ കൃ​ഷി​യും വി​ള ഇ​ൻ​ഷ്വ​ർ ചെ​യ്യും. പ​ര​ന്പ​ര്യ​നെ​ൽ​വി​ത്തു​ക​ളു​ടെ കൃ​ഷി പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കും. സു​ഗ​ന്ധ നെ​ൽ​കൃ​ഷി​യും ഇ​തി​നോ​ടൊ​പ്പം പ്രോ​ത്സാ​ഹി​പ്പി​ക്കും.

വി​വി​ധ വ​കു​പ്പു​ക​ളു​ടേ​യും മി​ഷ​നു​ക​ളു​ടേ​യും ഏ​ജ​ൻ​സി​ക​ളു​ടേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​നി​സി​പ്പ​ൽ ത​ല​ത്തി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന രീ​തി​യി​ൽ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭാ ത​ല​ത്തി​ൽ കൃ​ഷി ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മി​തി​ക്ക് രൂ​പം ന​ൽ​കു​ക​യും ചെ​യ്യും.